ശബരിമല: വൃത പുണ്യം തണല്‍ തീര്‍ത്ത പൂങ്കാവനത്തിന് സുകൃതദര്‍ശനമായി ഇന്ന് മകരവിളക്ക്. മകരജ്യോതി പ്രഭയില്‍ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ കാണാനുള്ള കാത്തിരിപ്പാണ് സന്നിധാനത്തും പാണ്ടിത്താവളത്തും പരിസര പ്രദേശങ്ങളിലുമായി ഭക്തലക്ഷങ്ങളാണ് തമ്പടിച്ചിരിക്കുന്നത്. സൂര്യന് ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് പ്രവേശിക്കുന്ന ഇന്ന് രാവിലെ 8.55 ന് മകരസംക്രമ പൂജയും സംക്രമാഭിഷേകവും നടന്നു. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും പ്രത്യേക ദൂതന് വശംകൊണ്ടു വന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് പൂജ മധ്യത്തില്‍ ഭഗവാന് അഭിഷേകം ചെയ്തത്. പന്തളം വലിയ കോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവരുന്ന തിരുവാഭരണവും വഹിച്ചു …