പത്തനംതിട്ട: ജനീഷ് കുമാര്‍ എം.എല്‍.എയെ പരസ്യമായി ആക്ഷേപിച്ച് കോന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍. താലൂക്ക് ഓഫീസില്‍ നടന്നത് എം.എല്‍.എ നിറഞ്ഞാടിയ നാടകമാണെന്ന് ഡെപ്യൂട്ടി തഹില്‍ദാര്‍ എം.സി രാജേഷ് വാട്സാപ്പ് ഗ്രൂപ്പില്‍ ആരോപിച്ചു. കോന്നി താലൂക്ക് ഓഫീസന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് ജീവനക്കാര്‍ വിനോദ യാത്ര പോയ വിഷയത്തില്‍ ജനീഷ് കുമാര്‍ എം.എല്‍.എയെ ആക്ഷേപിച്ച് ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി. രാജേഷ് പോസ്റ്റിട്ടത്. മുന്‍കൂട്ടി തിരക്കഥയെഴുതിയ നാടകത്തില്‍ എം.എല്‍.എ നിറഞ്ഞാടിയെന്ന് ആക്ഷേപിച്ച രാജേഷ് അറ്റന്റന്‍സ് രജിസ്റ്റര്‍ പരിശോധിച്ചതിനേയും വിമര്‍ശിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ കസേരയില്‍ കയറിയിരുന്ന് ഇത്തരം പ്രഭാഷണം …