അജോ കുറ്റിക്കന്‍ ഇടുക്കി: നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും പൂര്‍ത്തിയാകാത്ത റീസര്‍വേ നടപടികള്‍ അഴിയാക്കുരുക്കായതോടെ ജില്ലയിലെ കര്‍ഷകര്‍ നട്ടം തിരിയുന്നു. മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇതിന് പരിഹാരം കാണാനും ശ്രമിച്ചിട്ടില്ലെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഭൂമി പണയപ്പെടുത്തുന്നതിനും വില്‍ക്കുന്നതിനും മറ്റും ഇതു വിലങ്ങു തടിയായിരിക്കുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസ ലോണുകള്‍ക്കു പോലും ബാങ്കുകള്‍ ആധാരങ്ങളും മറ്റും ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ കര്‍ഷക കുടുംബങ്ങള്‍ വട്ടം കറങ്ങുകയാണ്. ഉദ്യോഗസ്ഥ തലത്തില്‍ നിയമത്തിലെ സാങ്കേതികത്വങ്ങള്‍ ചൂണ്ടിക്കാട്ടി വലമുറുക്കുന്നതോടെ ജനങ്ങള്‍ വലയുകയാണ്. 1950 കളില്‍ നടന്ന സര്‍വേകളിലെയും 75 ല്‍ നടന്ന …