അജോ കുറ്റിക്കന്‍ ഇടുക്കി: ലോട്ടറി ടിക്കറ്റ് സെറ്റാക്കിയുള്ള ചൂതാട്ടം സംസ്ഥാനത്ത് വ്യാപകമാകുന്നു. പന്ത്രണ്ട് മുതല്‍ 72 വരെ ലോട്ടറി ടിക്കറ്റുകള്‍ ഒറ്റ സെറ്റാക്കി വിറ്റാണ് നിയമവിരുദ്ധ ചുതാട്ടം നടക്കുന്നത്. അവസാന നാല് അക്കം ഒരേ നമ്പറിലുള്ള ടിക്കറ്റുകള്‍ കൂട്ടത്തോടെ കൈമാറുന്ന രീതി നിയമവിരുദ്ധമാണ്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന ആരോപണമുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ലോട്ടറി മാഫിയ പ്രവര്‍ത്തിക്കുന്നത്.ചില ഏജന്റുമാര്‍ മുഖേനെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ലോട്ടറികളുടെ അവസാന നാല് അക്കം സെറ്റാക്കിയാണ് ചൂതാട്ടം. പന്ത്രണ്ട് സെറ്റുകളാണ് ലോട്ടറി …