പത്തനംതിട്ട: ബി.ജെ.പിയുടെ ശിങ്കിടി മുതലാളിമാര്‍ക്കും സില്‍ബന്ധി സംസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ജനവിരുദ്ധ കേന്ദ്ര ബജറ്റാണ് ധനമന്ത്രിഅവതരിപ്പിച്ചതെന്ന്് മുന്‍ സംസ്ഥാന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. ആന്ധ്രയ്ക്കും ബീഹാറിനുമെല്ലാം വാരിക്കോരി ചോദിച്ചത് കൊടുക്കുമ്പോള്‍ അതുപോലെ ആവശ്യപ്പെട്ട കേരളത്തിന്റെ പാക്കേജിനെക്കുറിച്ച് പ്രതികരിക്കുന്നതിനു പോലും കേന്ദ്ര മന്ത്രി തയ്യാറായില്ല. ഇപ്പോ കൊണ്ടുവരും എന്ന് തൃശൂര്‍ എം.പി വീമ്പിളക്കിയ എയിംസിനെക്കുറിച്ച് മിണ്ടാട്ടവുമില്ല. ഊന്നല്‍ ധനദൃഡീകരണത്തിനാണ്. ഇക്കണോമിക് റിവ്യൂവില്‍ പറഞ്ഞതുപോലെ ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റവന്യു വരുമാനം ഗണ്യമായി ഉയര്‍ന്നു. 26.32 ലക്ഷം കോടി …