പത്തനംതിട്ട: കാപ്പ അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ സിപിഎമ്മില്‍ ചേര്‍ന്നു. സ്വീകരണത്തിന് നേതൃത്വം നല്‍കിയത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനാണ് സിപിഎം അംഗത്വം കൊടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ശരണ്‍ ചന്ദ്രനെതിരേ കാപ്പയ്ക്ക് ചുമത്തിയിരുന്നു. എന്നാല്‍, നാടു കടത്തിയില്ല പകരം കാപ്പ 15(1) പ്രകാരം താക്കീത് നല്കി വിട്ടു. ഇനി കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടാല്‍ നാടു കടത്തുമെന്നായിരുന്നു താക്കീത്. അതിന് ശേഷം പത്തനംതിട്ട സ്റ്റേഷനിലെ ഒരു 308 കേസില്‍ ഇയാള്‍ പ്രതിയായി. ഇതോടെ …