ഐപിഎല്ലിലും ഒരു പാട് തകര്‍പ്പന്‍ റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദ്ര സെവാഗ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, പഞ്ചാബ് കിങ്സ് ടീമുകള്‍ക്കായാണ് അദ്ദേഹം ഐപിഎല്‍ കളിച്ചിട്ടുള്ളത്. ഐപിഎല്ലില്‍ രണ്ട് തവണ സെഞ്ച്വറി നേടിയിട്ടുള്ള സെവാഗ് താന്‍ സിഎസ്കെയ്ക്കെതിരേ സെഞ്ച്വറി നേടാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. പഞ്ചാബ് കിങ്സിനായി കളിക്കുമ്പോള്‍ സിഎസ്കെയ്ക്കെതിരേ സെഞ്ച്വറി നേടിയത് മകനുവേണ്ടിയാണെന്നാണ് സെവാഗിന്റെ വെടിപ്പെടുത്തല്‍. മകനെ സ്കൂളില്‍ കളിയാക്കിയതിന്റെ പേരില്‍ സെഞ്ച്വറി നേടിയ കഥ വീരു വെളിപ്പെടുത്തിയത് ഇങ്ങനെ. സിഎസ്കെയ്ക്കെതിരേ സെഞ്ച്വറി നേടിയത് എപ്പോഴും എനിക്ക് സവിശേഷമായതാണ്. …