യുകെ വെയില്‍സ് നാഷണല്‍ അസംബ്ലിയില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സേവനങ്ങളെ പ്രകീര്‍ത്തിച്ച് ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ്. കഴിഞ്ഞ വര്‍ഷം നോര്‍ക്ക റൂട്ട്സുമായി ഒപ്പിട്ട കരാര്‍ പ്രകാരം പ്രതിവര്‍ഷം 250 നഴ്സിംങ് പ്രൊഫഷണലുകളെ റിക്രൂട്ട്ചെയ്യുന്നതിനായിരുന്നു തീരുമാനം. എന്നാല്‍ കേരളത്തില്‍ നിന്നുളള മികച്ച ഉദ്യോഗാര്‍ത്ഥികളുടെ ലഭ്യതയും നോര്‍ക്ക റൂട്ട്സിന്റെ റിക്രൂട്ട്മെന്റ് മികവും 300 ലധികം നഴ്സുമാരെ റിക്രൂട്ട്ചെയ്യുന്നതിന് സഹായകരമായി. കൂടാതെ, എമര്‍ജന്‍സി, ഗ്യാസ്ട്രോഎന്‍ട്രാളജി, ഓങ്കോളജി, റേഡിയോളജി, ഹെമറ്റോളജി സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരെയും റിക്രൂട്ട്ചെയ്യാനായി. മെന്റല്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്കായുളള പ്രത്യേക റിക്രൂട്ട്മെന്റും …