ഹോളിവുഡ്: 96ാമത് ഓസ്കര് പുരസ്കാര പ്രഖ്യാപനത്തില്‍ നോളന് മാജിക്. മികച്ച നടന്, സംവിധായകന്, മികച്ച ചിത്രം എന്നിവ ഉള്‍പ്പെടെ 7 പുരസ്കാരങ്ങളാണ് ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്ത ഓപ്പെണ്‍ഹെയ്മര്‍ നേടിയത്. ഓപ്പണ്ഹെയ്മറിലെ പ്രകടനത്തിന് കിലിയന്‍ മെര്‍ഫി മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോള്‍ ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം റോബര്‍ട്ട് ഡൌണിയും സ്വന്തമാക്കി. മികച്ച പശ്ചാത്തല സംഗീതം, മികച്ച ക്യാമറ, ചിത്രസംയോജന പുരസ്കാരങ്ങളും നോളന് ചിത്രത്തിനാണ്. ഓപ്പണ്ഹെയ്മറിന്റെ സംവിധായകന് ക്രിസ്റ്റഫര്‍ നോളനാണ് മികച്ച സംവിധായകന്. ഇത് ആദ്യമായാണ് നോളന് ഓസ്കര് പുരസ്കാരം ലഭിക്കുന്നത്. …