പ്രവാസി ലോകത്തെ ഏറ്റവും വലിയ വള്ളംകളിയായ കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളിയുടെ ഈ വര്‍ഷത്തെ പ്രചരണോത്ഘാടനം പത്മശ്രീ ഡോ എം എ യൂസഫലി നിര്‍വഹിച്ചു. വള്ളംകളി മലയാളിയുടെ ഹൃദയവികാരമാണ്. ആ ഹൃദയ വികാരത്തെ കാനഡയുടെ മണ്ണില്‍ കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ലോകത്തിലെ തന്നെ വിവിധ സമൂൂഹങ്ങളുടെ പിന്തുണയോടെയും സഹകരണത്തോടെയും പറിച്ചു നട്ടു മുളപ്പിച്ചു ഒരു വന്‍വൃക്ഷം ആക്കുവാന് സാധിച്ചത് ലോക മലയാളികള്‍ക്ക് തന്നെ ഇന്നൊരു അഭിമാനമാണെന്നും ഈ വള്ളംകളിക്ക് നേതൃത്വം നല്കുന്ന ബ്രാംപ്ടന്‍ മലയാളി സമാജത്തെയും ഭാരവാഹികളെയും ഡോ എം എ യൂസഫലി അഭിനന്ദിച്ചതായും ചടങ്ങില്‍ …