ഇസ്ലാമാബാദ്: തുര്‍ക്കിയിലെ ഭൂകമ്പ ബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഇന്ത്യന്‍ എന്‍ഡിആര്‍എഫ് വിമാനത്തിന് പാകിസ്ഥാന് വ്യോമാതിര്‍ത്തി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് വിമാനം വഴി തിരിച്ചു വിടേണ്ടി വന്നു. ദുരന്തനിവാരണ സേനാംഗങ്ങളും മെഡിക്കല്‍ സംഘവും ഉള്‍പ്പെടുന്ന വിമാനത്തില്‍ ദുരന്തനിവാരണ സാമഗ്രികളും മരുന്നും ഭക്ഷണവുമെല്ലാം ഉണ്ടായിരുന്നു. മണ്ണിനടിയില്‍പ്പെട്ടവരെ തെരഞ്ഞു കണ്ടുപിടിക്കാന്‍ പ്രത്യേക പരിശീലന ലഭിച്ച നായകളെയും ഇന്ത്യ തുര്‍ക്കിയിലേക്ക് അയച്ചിട്ടുണ്ട്. നേരത്തെ, തന്റെ രാജ്യത്തിന് ദുരിതാശ്വാസ സാമഗ്രികളും സാമ്പത്തിക സഹായവും നല്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ കാരുണ്യം ‘ദോസ്ത്’ എന്നാണ് തുര്‍ക്കി അംബാസഡര്‍ ഫിരത് സുനല്‍ വിശേഷിപ്പിച്ചത്. തുര്‍ക്കിയിലേക്ക് സഹായം …