സൂര്യനില്‍ ഭൂമിയുടെ അഞ്ച് മടങ്ങ് വലിപ്പമുള്ള ഭീമന് ‘സൗരകളങ്കം’ ദൃശ്യമായി. എആര്‍ 3190 എന്ന് പേരിട്ടിരിക്കുന്ന സണ്‍സ്പോട്ടിന് വീണ്ടും വലിപ്പം വര്‍ധിക്കുമെന്നാണ് നിഗമനം. പതിനൊന്ന് വര്‍ഷം കൂടുമ്പോള്‍ ഇവയുടെ എണ്ണം കൂടിവരുന്നുണ്ട്. 2025ല്‍ വര്‍ധനവ് പരമാവധി എത്തുമെന്നാണ് കരുതുന്നത്. സൂര്യനില്‍ ഇരുണ്ടതും ചൂടുകുറഞ്ഞതുമായ ഭാഗമാണ് സൗര കളങ്കം എന്ന പേരില്‍ അറിയപ്പെടുന്നത്. സൂര്യനിലെ കാന്തികമണ്ഡലത്തിലെ ഊര്‍ജം പെട്ടെന്ന് പുറത്തേക്കു വമിക്കുമ്ബോള് വലിയ തോതില്‍ സൗരജ്വാലകള്‍ പുറത്തേക്ക് തെറിക്കും. ചാര്‍ജുള്ള ഇവയിലെ കണങ്ങള്‍ക്ക് ഭൂമിയുടെ അന്തരീക്ഷത്തില്‍ അതിശക്തമായ സ്വാധീനം ചെലുത്താനാകും. വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍, വൈദ്യുതി വിതരണം, …