
തിരുവല്ല: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ തിരുവല്ല എസ് സി കുന്നിലെ മാര്‍ത്തോമാ സഭ ആസ്ഥാനത്ത് എത്തി. സഭ തലവന്‍ ഡോക്ടര്‍ തീയാഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്തയെ കണ്ട് അനുഗ്രഹം വാങ്ങാനായാണ് ചാണ്ടി ഉമ്മന്‍ എത്തിയത്.
ഇന്ന് രാവിലെ 10 മണിയോടെ സഭ ആസ്ഥാനത്ത് എത്തിയ ചാണ്ടി ഉമ്മനെ ഡിസിസി പ്രസിഡന്റ് പ്രൊഫസര്‍ സതീഷ് കൊച്ചുപറമ്പില്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് മാമന്‍, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. 10 മിനിറ്റ് നേരം നീണ്ടു നിന്ന കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പുതുപ്പള്ളിയിലേക്ക് തിരിച്ചുപോയി.