ചാപ്പകുത്ത് വരുന്നു ഏപ്രില്‍ അഞ്ചിന്: ഹിമശങ്കരി മുഖ്യവേഷത്തില്‍

0 second read
Comments Off on ചാപ്പകുത്ത് വരുന്നു ഏപ്രില്‍ അഞ്ചിന്: ഹിമശങ്കരി മുഖ്യവേഷത്തില്‍
0

ബിഗ് ബോസ് താരവും തീയറ്റര്‍ ആര്‍ട്ടിസ്റ്റുമായ ഹിമ ശങ്കരി,തമിഴ് നടന്‍ ലോകേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ അജേഷ് സുധാകരന്‍, മഹേഷ് മനോഹരന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ചാപ്പകുത്ത് ‘ ഏപ്രില്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തുന്നു. സൂഫി പറഞ്ഞ കഥ, യുഗപുരുഷന്‍, അപൂര്‍വ രാഗം, ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഹിമശങ്കരിയുടെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലേത്.

ടോം സ്‌ക്കോട്ട് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ജെ.എസ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോളി ഷിബു നിര്‍മ്മിച്ച ‘ചാപ്പകുത്ത് ‘ ഇതിനകം നാല്പതോളം ദേശീയ അന്തര്‍ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. ഷിബു കല്ലാര്‍,നന്ദു ശശിധരന്‍ എന്നിവരുടെ വരികള്‍ക്ക് ഷിബു കല്ലാര്‍ സംഗീതം പകരുന്നു.

ഉണ്ണി മേനോന്‍,മധു ബാലകൃഷ്ണന്‍,കെ.എസ് ചിത്ര,ശരത് സന്തോഷ് എന്നിവരാണ് ഗായകര്‍.ഛായാഗ്രഹണം: വിനോദ് കെ. ശരവണ്‍, പാണ്ഡ്യന്‍ കുപ്പന്‍. കോ പ്രൊഡ്യൂസര്‍: ഗായത്രി.എസ്, ആവണി.എസ് യാദവ്. എഡിറ്റിങ് വി.എസ് വിശാല്‍,സുനില്‍ എം. കെ. പി.ആര്‍.ഒ: എ.എസ് ദിനേശ്. വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സ് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

Load More Related Articles
Load More By Veena
Load More In SHOWBIZ
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…