
ഉത്തമപാളയം (തമിഴ്നാട്): ഇടുക്കിയിലെ വട്ടവടയ്ക്ക് സമീപം ചിലന്തിയാറിന് കുറുകെ കേരളം നിർമ്മിക്കുന്ന ചെക്ക് ഡാമിന് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതി ലഭിച്ചില്ലെങ്കിൽ തുടർ പ്രവർത്തികൾ നിർത്തിവയ്ക്കാൻ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു.മാധ്യമ വാർത്തകളെ തുടർന്നാണ് നടപടി.
ചെക്കു ഡാം നിർമിക്കുന്നതിന് പരിസ്ഥിതി വകുപ്പിൻ്റെയും ദേശീയ വന്യജീവി ബോർഡിൻ്റെയും അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് കേരളം അറിയിക്കണം. ഇത്തരത്തിൽ അനുമതി ലഭിച്ചില്ലെങ്കിൽ നിർമാണം നിർത്തിവയ്ക്കാനാണ് നിർദ്ദേശം. കേസ് 24 ന് വീണ്ടും പരിഗണിക്കും.