
പത്തനംതിട്ട: ആറന്മുള ഗ്രാമീണ വിനോദ സഞ്ചാര പദ്ധതി സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം. പമ്പ മുഖ്യ ആകര്‍ഷണമാക്കി ഉള്‍നാടന്‍ ജലഗതാഗതമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയാണ് സ്വകാര്യ മേഖലയിലേക്ക് നീങ്ങുമോ എന്ന ആശങ്ക ഉണ്ടായിരിക്കുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടുറിസം പ്രമോഷന്‍ കൗണ്‍സില്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ പദ്ധതിയുമായി സഹകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നുള്ള സ്വകാര്യ ഏജന്‍സി ഇത് സംബന്ധിച്ച പഠനത്തിനായി എത്തിയതോടെ ആണ് ആദ്യം പദ്ധതിയുമായി സഹകരിച്ചിരുന്നവര്‍ ആശങ്കപ്പെടുന്നത്.
ചെങ്ങന്നൂരിലേക്കുള്ള ജലയാത്രയും നിര്‍ത്തിവച്ചു. ആറന്മുള-ചെങ്ങന്നൂര്‍പാതയില്‍ മാലക്കര, ഇടയാറന്മുള, ആറാട്ടുപുഴ എന്നിവയാണ് നിര്‍ദ്ദിഷ്ട
ജെട്ടികള്‍.
ആറന്മുള-ചെങ്ങന്നൂര്‍ ജലഗതാഗത പാത യാഥാര്‍ഥ്യമാകുന്നതോടെ വിനോദ സഞ്ചാരത്തിന് സാധ്യതയേറും. നിലവില്‍ ആറന്മുള കച്ചേരിപ്പടിക്കുമുകള്‍ ഭാഗത്തുള്ള കോയിക്കല്‍ കടവു വരെ ബോട്ടുകള്‍ക്ക് വരാനാകും.ബോട്ടു യാത്ര യാഥാര്‍ഥ്യമാകുന്നതോടൊപ്പം ബോട്ടുജെട്ടികളും തീരങ്ങളില്‍ ഉണ്ടാകും. ആഞ്ഞിലിമൂട്ടില്‍ കടവില്‍ ഇറിഗേഷന്‍ വകുപ്പിന്റെ പുറമ്പോക്ക് സ്ഥലം ഉള്ളതിനാല്‍ ബോട്ടുജെട്ടി നിര്‍മാണത്തിന് ഉപയോഗപ്പെടുത്താനാകും.എന്നാല്‍ പുതിയ ഏജന്‍സി വന്നാല്‍ ഇവയെല്ലാം ഇവര്‍ക്ക് കൈമാറേണ്ടി വരും. പാത യാഥാര്‍ഥ്യമായാല്‍ ആലപ്പുഴ നിന്നും ആറന്മുള വരെ ഉപയോഗിക്കാന്‍ കഴിയും എന്നും പ്രതീക്ഷിച്ചിരുന്നു.
ആലപ്പുഴയിലെ ഉള്‍നാടന്‍ പ്രദേശങ്ങളായ റാണി, ചിത്തിര മാര്‍ത്താണ്ഡംപാടശേഖരങ്ങള്‍ ഉള്‍പ്പെട്ട പാത പോലെ ആറന്മുള-ചെങ്ങന്നൂര്‍ പാതയും വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. പാരമ്പര്യവും ചരിത്രവുംഭക്തിയും ഉള്‍പ്പെട്ട പദ്ധതിയായി ഇതുമാറുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.ആറന്മുളയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ആറന്മുള ക്ഷേത്രം,വാസ്തുവിദ്യാ ഗുരുകുലം, പള്ളിയോടം, ആറന്മുള കണ്ണാടിയുടെ നിര്‍മാണം,തിരുവോണത്തോണി, മാരാമണ്‍ കണ്‍വന്‍ഷന്‍ നഗര്‍, പുരാതന ക്രൈസ്തവദേവാലയങ്ങള്‍, സി. കേശവന്‍ സ്‌ക്വയര്‍, മധ്യതിരുവിതാംകൂറിന്റെ തനതായസദ്യകള്‍ എന്നിവയും പരിചയപ്പെടാന്‍ കഴിയും.
ആറന്മുളയില്‍നിന്നും വാഹനത്തില്‍ കോന്നിയിലേക്കുള്ള യാത്രയും ഡി.ടി.പി.സി വിഭാവനം ചെയ്തിരുന്നു. കോന്നിയുടെ വനദൃശ്യങ്ങളും വെള്ളച്ചാട്ടവും പദ്ധതിയുടെ ഭാഗമാക്കാന്‍ ഇതിലൂടെ കഴിയും. ജല ടൂറിസത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി സാധ്യത പഠനത്തിന് ഇറിഗേഷന്‍ ,ടൂറിസം, തദ്ദേശസ്വയം ഭരണ വകുപ്പ് എന്നിവര്‍ സംയുക്തമായാണ് നേതൃത്വം നല്‍കിയിരുന്നത്. ഒരു മാസത്തോളം നീണ്ട പരിശോധന കാലയളവില്‍ റൂട്ട് നിര്‍ണയിക്കുക, ചെളിനീക്കം സംബന്ധിച്ച സാധ്യതാ പഠനം നടത്തുക, ആറന്മുളയിലെ പ്രധാന ടൂറിസം സ്‌പോട്ടുകള്‍ തിരിച്ചറിയുക, ജെട്ടികള്‍ക്കായുള്ള സ്ഥലം കണ്ടെത്തുക, പാരിസ്ഥിതിക ആഘാത പഠനം അടക്കമുള്ള പ്രവൃത്തികളായിരിക്കും നടക്കുക. റോഡ് മാര്‍ഗം ജെട്ടികളെ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച പഠനവും ലക്ഷ്യമിട്ടിരുന്നു.
എന്നാല്‍ ഇതെല്ലം വെള്ളത്തിലാക്കിയാണ് പുതിയ പഠനം എന്നറിയുന്നു. ഇത് സംബന്ധിച്ച വിശദംശങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടുമില്ല. ഇടശേരിമല കളപ്പുരകടവ്, തോട്ടപ്പുഴശേരി, ആഞ്ഞിലിമൂട്ടില്‍കടവ്, വിളക്കുമാടം കടവ്, മാലക്കര വാട്ടര്‍ കമ്മീഷന്‍ കേന്ദ്രം, ആറാട്ടുപുഴ, പുത്തന്‍കാവ്, മിത്രമഠംകടവ്, ചെങ്ങന്നൂര്‍ തുടങ്ങി 13 സ്ഥലങ്ങളില്‍ ജെട്ടി പണിയുന്നതിന് സ്ഥലം നേരത്തെ കണ്ടെത്തിയിരുന്നു. കോയിക്കല്‍ കടവ് മുതല്‍ പരപ്പുഴക്കടവ് വരെ ബോട്ട് ഗതാഗതത്തിന് ഡ്രഡ്!ജ് ചെയ്ത് ആഴം കൂട്ടാനും നിര്‍ദേശം ഉണ്ടായിരുന്നു.എന്നാല്‍ പുതിയ പഠനം വരുന്നതോടെ ഇനി എങ്ങനെയെന്ന് അറിയേണ്ടതുണ്ട്.