
അയിരൂര്‍: ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ 113-ാമത് ഹിന്ദുമത പരിഷത്ത് ഇന്ന് പമ്പാ മണല്‍പ്പുറത്ത് ശ്രീ വിദ്യാധിരാജ നഗറില്‍
ആരംഭിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊല്ലം പത്മന ആശ്രമത്തില്‍ നിന്നുമുള്ള വിദ്യാധിരാജ ജ്യോതിയും എഴുമറ്റൂര്‍ ശ്രീ പരമ ഭട്ടാരക ആശ്രമത്തില്‍ നിന്നുമുള്ള ഛയാ ചിത്രവും അയിരൂര്‍ പുതിയകാവില്‍ നിന്നുമുള്ള പതാകയും വഹിച്ചുള്ള ഘോഷയാത്രകളുംസദാനന്ദപുരം അവധുതാശ്രമത്തില്‍ നിന്നും എത്തുന്ന പദയാത്രയും സ്മൃതി മണ്ഡപത്തില്‍ ഇന്ന് രാവിലെ 11 ന് എത്തിച്ചേരും. വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി ശ്രീവിദ്യാധിരാജ നഗറിലേക്ക് സ്വീകരിച്ചാനയിക്കും.
തുടര്‍ന്ന് വേദിയില്‍ ഭദ്രദീപം തെളിച്ച് ഛയാചിത്ര പ്രതിഷ്ഠ നടത്തി പ്രസിഡന്റ്
പി.എസ്. നായര്‍ പതാക ഉയര്‍ത്തുന്നതോടെ പരിഷത്തിന് തുടക്കമാകും. വൈകിട്ട്
നാലിന് പെരുംകുളം ചെങ്കോല്‍ ആധീനം സ്വാമി ശിവപ്രകാശ മഹാസന്നിധിയുടെ
സാന്നിദ്ധ്യത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഹിന്ദുമത പരിഷത്തിന്റെ
ഉദ്ഘാടനം നിര്‍വഹിക്കും. മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ അധ്യക്ഷത
വഹിക്കും. വാഴൂര്‍ തീര്‍ത്ഥ പാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സദാനന്ദപുരം അവധൂതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ ഭാരതി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖ പ്രഭാഷണവും പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍, ജലവിഭവ മന്ത്രി റോഷി ആഗസ്റ്റിന്‍ എന്നിവര്‍ മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. രാത്രി 7 30 ന് മീനങ്ങാടി നരനാരായണ അദൈ്വതാശ്രമം മഠാധിപതി സ്വാമി ഹംസാനന്ദപുരി പ്രഭാഷണം നടത്തും.
ഹിന്ദു മത പരിഷത്ത് സമ്മേളന വേദിയില്‍ സ്ഥാപിക്കുവാനുള്ള ശ്രീവിദ്യാധി രാജ സ്വാമികളുടെ ഛായാചിത്രം എഴുമറ്റൂര്‍ പരമഭട്ടാരാശ്രമത്തില്‍ വാഴൂര്‍ തീര്‍ത്ഥ പാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദരില്‍ നിന്നും ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായര്‍, ഛായാചിത്രഘോഷയാത്ര
കമ്മിറ്റി ജനറല്‍ കണ്‍വീനര്‍മാരായ അഡ്വ. പ്രകാശ് ചരളേല്‍, അഡ്വ.കെ. ജയവര്‍മ്മ
എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. സ്വാമി ബോധാനന്ദ തീര്‍ത്ഥ പാദര്‍, ഗോപാല്‍ കെ. നായര്‍, എസ്. രവീന്ദ്രന്‍, ഹിന്ദുമത മഹാമണ്ഡലം ജനറല്‍ സെക്രട്ടറി എ.ആര്‍.
വിക്രമന്‍ പിള്ള, വൈസ് പ്രസിഡന്റുമാരായ മാലേത്ത് സരളാദേവി, കെ.ഹരിദാസ്,
കെ.കെ.ഗോപിനാഥന്‍ നായര്‍, ഖജാന്‍ജി ടി.കെ.സോമനാഥന്‍ നായര്‍, സെക്രട്ടറി
ജി. രാജ്കുമാര്‍, ശ്രീജിത്ത് അയിരൂര്‍, വി.കെ. രാജഗോപാല്‍, ജി. ഉണ്ണികൃഷ്ണന്‍,
രാജീവ് മഠത്തില്‍, അനിരാജ് ഐക്കര, എം അയ്യപ്പന്‍കുട്ടി, അനില്‍ പൈക്കര,
ആര്‍. സുരേഷ്, സുദര്‍ശന്‍ കുമാര്‍, രവീന്ദ്രന്‍ നായര്‍, രാധ എസ്. നായര്‍, ഗിരിജാ കുമാരി, ദീപ എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ഘോഷയാത്ര പ്രയാണം ആദ്യ ദിവസം റാന്നിയില്‍ സമാപിച്ചു.
തിരുവല്ല തിരുമൂലപുരത്തു നിന്നും രണ്ടാം ദിവസത്തെ പര്യടനം ആരംഭിച്ച ജ്യോതി പ്രയാണം വൈകിട്ട് കിടങ്ങന്നൂര്‍ എത്തിച്ചേര്‍ന്നു. വിജയാനന്ദ ആശ്രമത്തില്‍ രണ്ടാം ദിവസം സമാപന സമ്മേളനത്തില്‍ എം.എ കബീര്‍ പ്രഭാഷണം നടത്തി. ഇന്നലെ രാവിലെ 6.30 ന് കിടങ്ങന്നുരില്‍ മൂന്നാം ദിവസ പര്യടനം മാതാജി കൃഷ്ണാനന്ദ പൂര്‍ണ്ണിമാമയി ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ നാലാം ദിവസ പര്യടനം മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ നെടുംപ്രയാര്‍ തേവലശേരി ദേവി ക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്യും.
കൊട്ടാരക്കര സദാനന്ദപുരം അവധൂത ആശ്രമത്തില്‍ നിന്നും ചെറുകോല്‍പ്പുഴ
ഹിന്ദുമത പരിഷത്തിലേക്ക് ആരംഭിച്ച പദയാത്ര ആര്‍.എസ്.എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹക് എം. രാധകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനസഭയ്ക്ക് കെ.പി.എം.എസ് സംസ്ഥാന ട്രഷറര്‍ ജി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്വാമി സദാനന്ദയുടെ പ്രതിമയോട് കൂടിയ രഥത്തില്‍ അവധൂത ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദ ദീപ പ്രോജ്വലനം നടത്തിയതോടു കൂടി പദയാത്ര ആരംഭിച്ചു. കൊട്ടാരക്കര ഗണപതി ക്ഷേത്രം, പള്ളിക്കല്‍ ദേവി ക്ഷേത്രം, മൈലം ദേവി ക്ഷേത്രം, താമരക്കുടി മഹാദേവര്‍ ക്ഷേത്രം, പട്ടാഴി ദേവി ക്ഷേത്രം തുടങ്ങിയ പുണ്യ സ്ഥാനങ്ങളില്‍ സ്വീകരണം ഏറ്റ് വാങ്ങി എനാത്ത് മഹാദേവര്‍ ക്ഷേത്രം വഴി പത്തനംതിട്ട ജില്ലയില്‍ പ്രവേശിച്ചു. ഇന്ന് രണ്ടിന് ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ എത്തിച്ചേരും.