
അയിരൂര്‍: 113 വര്‍ഷം മുന്‍പ് തുടക്കം കുറിച്ച ഹിന്ദുമത പരിഷത്തിന്റെ പ്രസക്തി ഇക്കാലഘട്ടത്തിലും പ്രസക്തമായി തുടരുന്നെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. പമ്പാ മണല്‍ പുറത്തെ വിദ്യാധിരാജ നഗറില്‍
1അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം
ഹിന്ദു മതം കേവലം ഒരു മതമല്ലെന്നും മനുഷ്യന്റെ ജീവിത വഴിയാണെന്നും അദ്ദേഹം പറഞ്ഞു. വസുധൈവ കുടുംബകമെന്ന ആശയം ലോകത്തിനു സംഭവന ചെയ്തത് സനാതനധര്‍മ്മമാണ്. ധര്‍മ്മം എന്നത് സമൂഹത്തില്‍ എങ്ങനെ ജീവിക്കണം എന്ന രീതിയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം പന്മന ആശ്രമത്തിലെ ജ്യോതി പ്രയാണ ഘോഷയാത്ര, എഴുമറ്റൂര്‍ ശ്രീ പരമ ഭട്ടാരക ആശ്രമത്തില്‍ നിന്നുമുള്ള ഛായാ ചിത്ര ഘോഷയാത്ര, അയിരൂര്‍ പുതിയകാവില്‍ നിന്നുമുള്ള പതാക ഘോഷയാത്ര, സദാനന്ദപുരം അവധുതാശ്രമത്തില്‍ നിന്നുള്ള പദയാത്ര സമന്വയിച്ചു ചെറുകോല്‍പ്പുഴ ശ്രീ വിദ്യാധിരാജ സ്മൃതി മണ്ഡപത്തില്‍ ഒത്തുചേര്‍ന്നതോടെയാണ്
അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായത്.
ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ് നായര്‍ അധ്യക്ഷത വഹിച്ചു, പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍, ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണ്‍ എം.എല്‍.എ, പെരുംകുളം ചെങ്കോല്‍ ആധീനം ശിവപ്രകാശ ദേശിക സത്യജ്ഞാന പണ്ടാര സന്നിധി സ്വാമികള്‍,വാഴൂര്‍ തീര്‍ത്ഥ പാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സദാനന്ദപുരം അവധൂദാശ്രമം മഠാധിപതി ചിദാനന്ദ ഭാരതി സ്വാമികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.