ചിത്തിനി: ഇത് ഈ കാലഘട്ടത്തിന്റെ സിനിമ

0 second read
Comments Off on ചിത്തിനി: ഇത് ഈ കാലഘട്ടത്തിന്റെ സിനിമ
0

ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ഹൊറര്‍ ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ ചിത്തിനി വന്‍ വിജയത്തിലേക്ക് കുതിക്കുന്നു. നീതിക്ക് വേണ്ടിയുള്ള പെണ്‍ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്തിനി ഇതിനകം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ക്ലീന്‍ ഫാമിലി ഹിറ്റ് എന്ന വിശേഷണമാണ് ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്.

ഇരുപത്തിമൂന്ന് വര്‍ഷം നീതിക്കായി അലഞ്ഞ ചിത്തിനിക്ക് ഒടുവില്‍ അര്‍ഹിച്ച നീതി ലഭിക്കുമ്പോള്‍ നിറഞ്ഞ സംതൃപ്തിയോടെയാണ് സ്ത്രീ പ്രേക്ഷകര്‍ തീയറ്റര്‍ വിട്ടിറങ്ങുന്നത്. സമീപകാലത്ത് മലയാള സിനിമ കണ്ട അതിശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് ചിത്തിനി യുടെ പ്രത്യേകത.കള്ളനും ഭഗവതിയും എന്ന ഈസ്റ്റ് കോസ്റ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ തരംഗമായി മാറിയ ബംഗാളി താരം മോക്ഷ, നൃത്തം കൊണ്ടും ചടുലമായ കളരിച്ചുവടുകള്‍ കൊണ്ടും ചിത്തിനിയില്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.

മോക്ഷയുടെ നൃത്തരംഗത്തിനും ഫൈറ്റ് സീനിനും തീയറ്ററില്‍ ലഭിച്ച കൈയ്യടി തന്നെ അതിന് ഉദാഹരണമാണ്. ചിത്തിനി ആയി വേഷമിട്ട പുതുമുഖ താരം ഏനാക്ഷിയും നിഷ സേവ്യര്‍ എന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയെ അവതരിപ്പിച്ച ആരതി നായരും തിളക്കമുള്ള പ്രകടനം കാഴ്ചവച്ചു. അലന്‍ ആന്റണി എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിട്ടാണ് അമിത് ചക്കാലയ്ക്കല്‍ എത്തുന്നത്. വിശാല്‍ എന്ന ഗോസ്റ്റ് ഹണ്ടര്‍ ആയി വിനയ് ഫോര്‍ട്ടും വേഷമിടുന്നു. സേവ്യര്‍ പോത്തന്‍ എന്ന നാട്ടുപ്രമാണിയെ അവതരിപ്പിച്ച ജോണി ആന്റണിയും മികച്ചു നിന്നു.

നടന്‍ സുധീഷിന്റെ പ്രകടനം ഞെട്ടിച്ചു എന്നാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെട്ടത്. ക്ലൈമാക്‌സിലെ അപ്രതീക്ഷിത ട്വിസ്റ്റ് ആണ് പ്രേക്ഷകരെ അമ്പരപ്പിച്ച മറ്റൊരു ഘടകം. ഹൊറര്‍ ചിത്രങ്ങളുടെ തനത് വഴിയില്‍ നിന്ന് മാറി സഞ്ചരിച്ചതാണ് ചിത്തിനിയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്.

അനിതരസാധാരണമായ അവതരണം കൊണ്ടും ശബ്ദവിന്യാസം കൊണ്ടും ചിത്തിനി അടുത്ത കാലത്തെ ഏറ്റവും മികച്ച ചലച്ചിത്രാനുഭവം ആയി മാറി എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. വനത്തിന്റെ വന്യതയും സൗന്ദര്യവും നിറഞ്ഞ് നില്‍ക്കുന്ന പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.

ആരാണ് ചിത്തിനി ?
എന്താണ് അവള്‍ക്ക് സംഭവിച്ചത് ?
ഈ ചോദ്യങ്ങള്‍ക്കും ഒരുപാട് നിഗൂഢതകള്‍ക്കും ഉള്ള ഉത്തരങ്ങളുമായി എത്തുന്ന ‘ ചിത്തിനി ‘ പ്രേക്ഷകരെ ഓരോ നിമിഷവും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് മുമ്പോട്ട് പോവുന്നത്.

അതിമനോഹരമായ ഗാനങ്ങള്‍ കൊണ്ടും സമ്പന്നമാണ് ചിത്രം.ഈസ്റ്റ് കോസ്റ്റ് വിജയന്‍ , സന്തോഷ് വര്‍മ, സുരേഷ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഞ്ജിന്‍രാജ് ആണ്. മധു ബാലകൃഷ്ണന്‍,
ഹരിശങ്കര്‍, കപില്‍ കപിലന്‍, സന മൊയ്തൂട്ടി, സത്യപ്രകാശ് അനവദ്യ എന്നിവരാണ് ഗായകര്‍.

ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ്‌സ് ആണ്.
ജീ മാസ്റ്ററും രാജശേഖറും ആണ് സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ജോയ് മാത്യു, പ്രമോദ് വെളിയനാട്, മണികണ്ഠന്‍ ആചാരി, ശ്രീകാന്ത് മുരളി, സുജിത്ത്, പൗളി വത്സന്‍, ജയകൃഷ്ണന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.

രതീഷ് റാമിന്റെ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ നട്ടെല്ല് ആണ്. കഥ: കെ.വി.അനില്‍. തിരക്കഥ, സംഭാഷണം: ഈസ്റ്റ് കോസ്റ്റ് വിജയന്‍ , കെ.വി അനില്‍. ജോണ്‍ കുട്ടിയാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. നൃത്തസംവിധാനം കല മാസ്റ്റര്‍.

Load More Related Articles
Load More By Veena
Load More In SHOWBIZ
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…