ഇരുള്‍ക്കാട്ടിലെ മറയ്ക്കുള്ളിലെ: ഗായികയായി വീണ്ടും ഞെട്ടിച്ച് രമ്യനമ്പീശന്‍: വൈറലായി ചിത്തിനിയുടെ പ്രൊമോ വീഡിയോ സോങ്

0 second read
0
0

ഗായികയായി രമ്യ നമ്പീശന്‍ വീണ്ടും ഞെട്ടിക്കുകയാണ് ചിത്തിനി എന്ന ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിലൂടെ. പുറത്തിറങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ ചിത്തിനി ‘ യുടെ പ്രൊമോ വീഡിയോ സോങ് വൈറലായി. ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ഹൊറര്‍ ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ചിത്തിനി.

ഇരുള്‍ കാട്ടിലെ …. ‘എന്നു തുടങ്ങുന്ന പ്രൊമോ സോംഗ് ആലപിച്ചിരിക്കുന്നത് നടിയും ഗായികയുമായ രമ്യ നമ്പീശനാണ്. സന്തോഷ് വര്‍മ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു.

‘ഇരുള്‍ക്കാട്ടിലെ മറയ്ക്കുള്ളിലെ…..
തമിഴ് പെണ്ണ് ആണവള്‍
സ്വയം നീറി…
നിറവയര്‍ പേറി അലയുന്ന നിഴലാണവര്‍….. ‘
എന്ന വരികളിലൂടെ, ആരാണ് ചിത്തിനി ? എന്താണ് ചിത്തിനിക്ക് സംഭവിച്ചത് ? എന്ന ജിജ്ഞാസ വര്‍ദ്ധിപ്പിക്കുകയാണ് പ്രൊമോ സോങ്. ദുരൂഹമായ ഈ ചോദ്യങ്ങള്‍ക്കുളള ഉത്തരമാണ് ചിത്തിനി സിനിമ.

സൂര്യവെളിച്ചം പോലും കടന്ന് ചെന്ന് ചെല്ലാന്‍ ഭയക്കുന്ന
പാതിരി വനത്തില്‍ സംഭവിക്കുന്ന കിടിലം കൊള്ളിക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്തിനിയുടെ കഥ വികസിക്കുന്നത്. സെപ്തംബര്‍ 27 വെള്ളിയാഴ്ച ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ എത്തും.

Load More Related Articles
Load More By Veena
Load More In SHOWBIZ

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…