ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ചിത്തിനി വരുന്നു: ട്രെയ്‌ലര്‍ റിലീസ് ഇന്ന്

0 second read
Comments Off on ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ചിത്തിനി വരുന്നു: ട്രെയ്‌ലര്‍ റിലീസ് ഇന്ന്
0

ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ചിത്തിനിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് പുറത്തിറങ്ങും. ഹൊറര്‍ ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ ഗണത്തില്‍ പെടുന്നതാണ് ചിത്രം. ഓരോ നിമിഷവും പ്രേക്ഷകനെ ഭയത്തിന്റെയും ഉദ്വേഗത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തിയാണ് ചിത്തിനിയുടെ കഥ മുന്‍പോട്ടു പോവുന്നത്.

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ബംഗാളി സുന്ദരിയായ മോക്ഷ വീണ്ടും നായിക ആയി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പതിവ് ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചിത്രങ്ങള്‍ പോലെ തന്നെ അതിമനോഹരമായ ഗാനങ്ങളാല്‍ സമ്പന്നമാണ് ചിത്തിനിയും .
ജി മാസ്റ്ററും രാജശേഖറും ചേര്‍ന്ന് ഒരുക്കിയ തകര്‍പ്പന്‍ സംഘട്ടന രംഗങ്ങള്‍ ചിത്തിനിയുടെ ഹൈലൈറ്റ് ആണ്.

അമിത് ചക്കാലയ്ക്കല്‍ ആണ് നായകന്‍ . വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. ആരതി നായര്‍ , ഏനാക്ഷി എന്നിവരാണ് മറ്റ് നായികമാര്‍. സുധീഷ്, ജോയി മാത്യു,ജോണി ആന്റണി , ‘പ്രമോദി വെളിയനാട് സുജിത്, ശ്രീകാന്ത് മുരളി , മണികണ്ഠന്‍ ആചാരി , പൗളി വത്സന്‍ തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
കഥ കെ.വി അനില്‍. ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്‍,
സന്തോഷ് വര്‍മ, സുരേഷ് എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്. ഛായാഗ്രഹണം രതീഷ്‌റാം ,
നൃത്തസംവിധാനം കല മാസ്റ്റര്‍ എഡിറ്റര്‍ ജോണ്‍ കുട്ടി
ചിത്രം ഓഗസ്റ്റ് രണ്ടിന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്യും.

Load More Related Articles
Load More By Veena
Load More In SHOWBIZ
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…