മധുര ഗാനങ്ങളുടെ ഈസ്റ്റ് കോസ്റ്റ് വസന്തം വീണ്ടും ചിത്തിനി

0 second read
0
0

മധുര മനോഹര ഗാനങ്ങള്‍ എന്നും മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുളള ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമയായ ചിത്തിനി യിലെ ഗാനങ്ങളും ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ, സുരേഷ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഞ്ജിന്‍രാജ് ആണ്. മധു ബാലകൃഷ്ണന്‍, ഹരിശങ്കര്‍, കപില്‍ കപിലന്‍, സന മൊയ്തൂട്ടി, സത്യപ്രകാശ്, അനവദ്യ എന്നിവരാണ് ഗായകര്‍.

ഇതിന് മുമ്പ് റിലീസ് ആയ ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചിത്രമായ കള്ളനും ഭഗവതിയും അതിമനോഹരമായ ഗാനങ്ങളാലും ഭക്തിസാന്ദ്രമായ ശ്ലോകങ്ങള്‍ കൊണ്ടും സമ്പന്നമായിരുന്നു. കള്ളനും ഭഗവതിയും ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍ വിജയകരമായി സ്ട്രീമിങ് തുടരുകയാണ്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്തിനി
ഹൊറര്‍ ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ്. ഹൊററിനും ഇന്‍വെസ്റ്റിഗേഷനും ഒപ്പം അതിശക്തമായ പ്രണയവും കുടുംബ ബന്ധങ്ങളും പറയുന്ന സിനിമ പ്രേക്ഷകരെ ഓരോ നിമിഷവും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് മുമ്പോട്ട് പോകുന്നത്.

അമിത് ചക്കാലയ്ക്കല്‍ നായകന്‍ ആവുന്ന ചിത്തിനിയില്‍ വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തിലുണ്ട്. ബംഗാളി താരം മോക്ഷയാണ് നായിക. ആരതി നായര്‍, ഏനാക്ഷി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുധീഷ്, ജോണി ആന്റണി, ജോയ് മാത്യു, പ്രമോദ് വെളിയനാട്, മണികണ്ഠന്‍ ആചാരി, ശ്രീകാന്ത് മുരളി, സുജിത്ത്, പൗളി വത്സന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.

കഥ: കെ.വി അനില്‍, തിരക്കഥ, സംഭാഷണം: ഈസ്റ്റ് കോസ്റ്റ് വിജയന്‍, കെ.വി അനില്‍. ഛായാഗ്രഹണം: രതീഷ് റാം, എഡിറ്റര്‍: ജോണ്‍കുട്ടി, നൃത്ത സംവിധാനം: കല മാസ്റ്റര്‍, ജീ മാസ്റ്ററും രാജശേഖറും ഒരുക്കിയ ത്രസിപ്പിക്കുന്ന സംഘട്ടനരംഗങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. സെപ്തംബര്‍ ഇരുപത്തിയേഴിന് ചിത്തിനി ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്യും.

Load More Related Articles
Load More By Veena
Load More In SHOWBIZ

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…