
ഷാര്‍ജ: പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്‍ സുഹൃദ് സംഗമം നടത്തി. അല്‍ മംസാര്‍ പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് നോബിള്‍ കരാട്ടുപാറ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അനീഷ് ഇടയിലവീട്ടില്‍, ജനറല്‍ സെക്രട്ടറി ഡോ. മനു കുളത്തുങ്കല്‍, നൗഷാദ് ഹനീഫ, ഷാജി കൂത്താടിപറമ്പില്‍, രതീഷ് കൊച്ചുവീട്ടില്‍, ജോജി തോമസ്, ഡേവിഡ്. സി .ജോര്‍ജ്, മാത്യു നെടുവേലില്‍,അനു സോജു ,സിമി ലിജു, മേരിക്കുട്ടി മര്‍ക്കോസ്, പ്രവീണ്‍ തെക്കേക്കര, നിഷാദ് കൂത്താടിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാ കായിക പരിപാടികള്‍ നടന്നു. വിജയികള്‍ക്ക് അനീഷ് ഇടയിലവീട്ടില്‍ സമ്മാനദാനം നടത്തി. പുതിയ അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡിന്റെ വിതരണം നടന്നു.