കടമ്മനിട്ട മാര്‍ത്തോമ്മ പള്ളിയിലെ മോഷണം: പ്രതി അറസ്റ്റില്‍: മേക്കോഴൂരില്‍ വാടക വീടെടുത്ത് മോഷണം ആസൂത്രണം ചെയ്തു

0 second read
Comments Off on കടമ്മനിട്ട മാര്‍ത്തോമ്മ പള്ളിയിലെ മോഷണം: പ്രതി അറസ്റ്റില്‍: മേക്കോഴൂരില്‍ വാടക വീടെടുത്ത് മോഷണം ആസൂത്രണം ചെയ്തു
0

കോഴഞ്ചേരി: നെടുമങ്ങാട് നിന്ന് പത്തനംതിട്ട വന്ന് വാടകയ്ക്ക് വീടെടുത്ത് ചുറ്റുപാടുമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. നെടുമങ്ങാട് പൂവത്തൂര്‍ പഴകുറ്റി പാളയത്തുമുകള്‍ വീട്ടില്‍ നിന്നും ചെല്ലംകോട് മനാടിമേലേ വീട്ടില്‍ അനന്ദു (23) ആണ് അറസ്റ്റിലായത്. വാടകയ്ക്ക് താമസിക്കുന്ന മേക്കൊഴുര്‍ കുട്ടത്തോടുള്ള കെട്ടിടത്തിന്റെ സമീപത്തു നിന്നുമാണ് ഇയാള്‍ ആറന്മുള പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 27 ന് കടമ്മനിട്ട മാര്‍ത്തോമ്മ പള്ളിയില്‍ കയറി കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പുലര്‍ച്ചെ 2.30 ന് പള്ളിയുടെ ജനല്‍ തകര്‍ത്ത് ഉള്ളില്‍ കയറി വഞ്ചി കുത്തിത്തുറന്ന് 2350 രൂപയാണ് മോഷ്ടിച്ചത്. ട്രസ്റ്റി നാരങ്ങാനം കല്ലേലിമുക്ക് വലിയപറമ്പില്‍ തോമസ് വര്‍ഗീസിന്റെ പരാതിയില്‍ ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിരലടയാളം നോക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മൂന്നര മാസമായി ഇയാള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയാണ്. സംഭവദിവസം പുലര്‍ച്ചെ സ്‌കൂട്ടറില്‍ സ്ഥലത്തെത്തിയ മോഷ്ടാവ്, പള്ളിയുടെ ആര്‍ച്ച് ജനല്‍ വീല്‍ സ്പാനര്‍ കൊണ്ട് അടിച്ചുപൊട്ടിച്ചശേഷം അകത്തുകടന്ന് മോഷണം നടത്തുകയായിരുന്നുവെന്ന് വെളിപ്പെടുത്തി. നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന 2350 രൂപ മോഷ്ടിക്കുകയും തുടര്‍ന്ന് ജനലിലൂടെ തന്നെ പുറത്തിറങ്ങി സ്‌കൂട്ടറില്‍ രക്ഷപെടുകയുമായിരുന്നു. കോഴഞ്ചേരിയിലെത്തി 950 രൂപക്ക് തുണി വാങ്ങി, ബാക്കി തുക ഭക്ഷണത്തിനും മറ്റും ഉപയോഗിച്ചതായി സമ്മതിച്ചു. സ്‌കൂട്ടറും സ്പാനറും പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് മോഷണ കേസുകളിലും മേക്കൊഴുര്‍ ഗുരുമന്ദിരത്തിലെ മോഷണ ശ്രമത്തിന് ഈവര്‍ഷം പത്തനംതിട്ട സ്‌റ്റേഷനിലെടുത്ത കേസിലും പ്രതിയാണ് അനന്ദു. ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തില്‍ എസ് ഐ എ അലോഷ്യസ്, എ എസ് ഐ നെപോളിയന്‍, എസ് സി പി ഓമാരായ പ്രദീപ്, സലിം, സി പി ഓ പ്രദീപ് എന്നിവരാണ് ഉള്ളത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…