വാട്‌സാപ്പില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ കൊടുമണ്‍ സ്‌റ്റേഷനിലെ സിപിഓയ്ക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം നല്‍കി എസ്പിയുടെ കരുതല്‍: ശരിക്കുമുള്ള പണി പിന്നാലെ വരും

0 second read
Comments Off on വാട്‌സാപ്പില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ കൊടുമണ്‍ സ്‌റ്റേഷനിലെ സിപിഓയ്ക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം നല്‍കി എസ്പിയുടെ കരുതല്‍: ശരിക്കുമുള്ള പണി പിന്നാലെ വരും
0

പത്തനംതിട്ട: എസ്എച്ച്ഓയും റൈട്ടറും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് വാട്‌സാപ്പില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ പൊലീസുകാരന് ഇഷ്ടമുളള സ്ഥലത്തേക്ക് മാറ്റം നല്‍കി ജില്ലാ പൊലീസ് മേധാവി. കൊടുമണ്‍ പോലീസ് സ്‌റ്റേഷനിലെ സിപിഓ വി. സുനില്‍കുമാറിനെ അടിയന്തര പ്രാധാന്യത്തോടെ അടൂര്‍ ട്രാഫിക് യൂണിറ്റിലേക്കാണ് ജില്ലാ പൊലീസ് മേധാവി വി. അജിത്ത് മാറ്റിയിരിക്കുന്നത്.

കഴിഞ്ഞ 18 നാണ് സുനില്‍കുമാര്‍ പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ കൊടുമണ്‍ എസ്എച്ച്ഓ പ്രവീണും റൈട്ടര്‍ സൂര്യമിത്രയും ചേര്‍ന്ന് തന്നെ നിരന്തരം പീഡിപ്പിക്കുന്നുവെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇവരായിരിക്കും ഉത്തരവാദികള്‍ എന്നും പറഞ്ഞ് പോസ്റ്റ് ഇട്ടത്. ഇതിന് പിന്നാലെ ഇയാള്‍ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. ഞാനെന്തെങ്കിലും ചെയ്താലോ എന്ന് ചിന്തിച്ചു പോവുകയാണെന്നും കുറിപ്പില്‍ ഉണ്ടായിരുന്നു. ഇതോടെ സഹപ്രവര്‍ത്തകര്‍ ആശങ്കയിലായി. സമീപകാലത്തായി പൊലീസ് സേനയില്‍ ആത്മഹത്യ പെരുകി വരികയാണ്. ഇത് കണക്കിലെടുത്ത് സുനിലിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ സ്വന്തം വിട്ടിലുണ്ടെന്ന് കണ്ടെത്തി. 19 ന് രാവിലെ ഇയാള്‍ ഫോണ്‍ ഓണ്‍ ചെയ്യുകയും സഹപ്രവര്‍ത്തകരുമായി സംസാരിക്കുകയും ചെയ്തു.

ഈ വിവരംവാര്‍ത്തയായതോടെ എസ്പി ഇടപെട്ടു. സുനിലിനെ വിളിച്ചു വരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറ്റം നല്‍കാന്‍ തയാറാവുകയായിരുന്നു. അടൂര്‍ ട്രാഫിക്ക് യൂണിറ്റില്‍ മതി പോസ്റ്റിങ് എന്ന് അറിയിച്ചതിനാല്‍ ഉടന്‍ തന്നെ അവിടേക്ക് മാറ്റവും കൊടുത്തു. എന്നാല്‍, ഇതിന് പിന്നാലെ സുനിലിന് മുട്ടന്‍ പണി ചെല്ലുമെന്നാണ് അറിയുന്നത്. സേനയുടെ സല്‍പ്പേരിന് കളങ്കമുണ്ടാകും വിധം പ്രവര്‍ത്തിച്ചതിന് ഇയാള്‍ക്കെതിരേ വകുപ്പു തല അന്വേഷണവും അച്ചടക്ക നടപടിയുമുണ്ടാകും. ഇതിന് പുറമേ കൊടുമണ്‍ സ്‌റ്റേഷനില്‍ ഇരിക്കുമ്പോള്‍ ഒരു ആത്മഹത്യാ കേസിന്റെ ഫയല്‍ യഥാസമയം അയയ്ക്കാതിരുന്നതും അന്വേഷണ പരിധിയില്‍ വരും.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…