
പത്തനംതിട്ട: ലഹരി ഉപയോഗം തടയാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റി എക്‌സൈസ് കോംപ്ലക്‌സിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഡി.സി.സി ഓഫീസില്‍ നിന്നാരംഭിച്ച മാര്‍ച്ച് കോളജ് ജങ്ഷനിലെ ഓഫീസിന് മുന്നില്‍ പോലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചെന്നു ആരോപിച്ച് മറ്റുള്ളവര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചു. ബാരിക്കേഡ് കടന്ന് എക്‌സൈസ് കോംപ്ലക്‌സിലേക്ക് ഓടിയ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ മാര്‍ച്ച് മുന്‍ ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി നിതിന്‍ മണക്കാട്ടുമണ്ണില്‍, മുന്‍ ജില്ലാ പ്രസിഡന്റ് അന്‍സാര്‍ മുഹമ്മദ്, സംസ്ഥാന കണ്‍വീനര്‍ ഫെന്നി നൈനാന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ലീനറ്റ് മെറിന്‍ എബ്രഹാം, കായികവേദി ജില്ലാ പ്രസിഡന്റ് സിബി മൈലപ്ര, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി.കെ. തഥാഗത്, മുഹമ്മദ് സാദിക്ക്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മെബിന്‍ നിരവേല്‍, ജോണ്‍ കിഴക്കേതില്‍, ജോഷ്വാ ടി. വിജു,നിതിന്‍ മല്ലശ്ശേരി, എലൈന്‍ മറിയം മാത്യു, ജോയല്‍ ഉള്ളന്നൂര്‍, നിയോജക മണ്ഡലം പ്രസിഡന്റുമാരായ സ്‌റ്റൈയിന്‍സ് ജോസ്, ബിനില്‍ ബിനു, ജില്ലാ ഭാരവാഹികളായ ജെറിന്‍ ജോയ്‌സ്, അഖില്‍ സന്തോഷ്, ദൃശ്യപ് ചന്ദ്ര, സി.യു. ശ്രുജിത്ത്,റോബിന്‍ വല്യന്തി, ആല്‍ഫിന്‍ പുത്തന്‍കയ്യാലക്കല്‍,ആകാശ് ഈ ആര്‍,നിള എസ് പണിക്കര്‍,കെസില്‍ ചെറിയാന്‍, സെബിന്‍ സജു, അജില്‍ ഡേവിഡ്, സജു പന്തളം, ഹസ്സന്‍ ഹുസൈന്‍, ജസ്റ്റിന്‍ സക്കറിയ, നജാഫ് ജലാല്‍, ഹെലന്‍ അന്നാ സൈജന്‍, ആദിത്യ സജീവ്, അച്ചു.എസ് തുണ്ടിയില്‍, സ്‌റ്റെഫി എന്നിവര്‍ പ്രസംഗിച്ചു.