പത്തനംതിട്ട: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ റോഡിലും ബസ് സ്റ്റാന്‍ഡിലും നടത്തിയ ഏറ്റുമുട്ടലിനൊടുവില്‍ തകര്‍ന്ന കണ്ണാടിച്ചില്ല് തറച്ച് യാത്രക്കാരിക്ക് പരുക്ക്. കോഴഞ്ചേരിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന സ്വപ്ന, നിബുമോന്‍ ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സമയത്തെ ചൊല്ലിയായിരുന്നു തകര്‍ക്കം. സ്വപ്ന ബസിനെ ഓവര്‍ടേക്ക് ചെയ്ത് നിബുമോന്‍ ബസ് റോഡിന് കുറുകേ നിര്‍ത്തി. തുടര്‍ന്ന് വാക്കേറ്റം നടന്നു. പിന്നീട് ഇരുബസുകളും സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എത്തി. സ്വപ്ന ബസിന്റെ മുന്‍വശത്ത് വലതു സൈഡിലായുള്ള റിയര്‍വ്യു മിറര്‍ നിബുമോന്‍ ബസിലെ ഡ്രൈവറായ ഷാജി കല്ലെടുത്ത് അടിച്ചു തകര്‍ത്തു. ചില്ല് തെറിച്ച് വീണത് സ്വപ്ന ബസിലെ യാത്രക്കാരിയായ കൊടുമണ്‍ ഐക്കാട് പാറയില്‍ കിഴക്കേതില്‍ ജ്യോതിലക്ഷ്മിയുടെ കണ്ണിലേക്കാണ്. പരുക്കേറ്റ ജ്യോതിലക്ഷ്മി ചികില്‍സ തേടി. തുടര്‍ന്ന് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. രണ്ടു ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. മുന്‍പ് വഴിയില്‍ വച്ചായിരുന്നു തര്‍ക്കം. ഇപ്പോഴത് ബസ് സ്റ്റാന്‍ഡിലേക്കും എത്തിയിരിക്കുകയാണ്.
-
ശബരിമലയില്‍ ഇതുവരെ എത്തിയത് 41 ലക്ഷം തീര്‍ഥാടകര്‍: പ്രതിദിനം 90000ന് മുകളില്‍ ഭക്തര്‍ എത്തി
ശബരിമല: മണ്ഡല മകരവിളക്ക് സീസണില്‍ ഇതുവരെ ഏകദേശം 4090000 (നാല്‍പ്പത് ലക്ഷത്തി തൊണ്ണൂറായിരം)… -
ഡ്രൈവര്‍ ഉറങ്ങിപ്പോയി: വനംവകുപ്പിന്റെ ജീപ്പ് കാത്തിരുപ്പ് കേന്ദ്രവും തകര്‍ത്ത് രണ്ടു കൈയാല കയറി നിന്നു: പോലീസ് വരുമ്പോഴും അപകടത്തില്‍പ്പെട്ട ജീപ്പില്‍ ഡ്രൈവര്‍ ഉറക്കം!
മണ്ണാറക്കുളഞ്ഞി: പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ മൂഴിയാര്‍ മുക്കില്‍ ആന്റോ ആന്റണി എം.പിയുടെ വ… -
പ്രവാസി ഭാരതീയ ദിവസിന് ഭുവനേശ്വറില്‍ തുടക്കമായി. നോര്‍ക്ക നേട്ടങ്ങളുടെ കലണ്ടര്‍ എം.എ യൂസഫലി പ്രകാശനം ചെയ്തു.
18-ാം പ്രവാസി ഭാരതീയ ദിവസിന് (PBD) ഒഡിഷയിലെ ഭുവനേശ്വറിൽ തുടക്കമായി. ഔദ്യോഗിക ഉദ്ഘാടനം 09 …
Load More Related Articles

Load More By Veena
-
ന്യൂസിലാന്റില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ചു ലക്ഷം തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
പന്തളം: മകന് ന്യൂസിലാന്റില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയില… -
വയസ് ഇരുപതില്‍ താഴെ: എന്തും ചെയ്യാന്‍ മടിയില്ലാത്ത വാഹനമോഷ്ടാക്കള്‍ ചുമടുതാങ്ങി തിരുട്ടുസംഘത്തെ സാഹസികമായി കുടുക്കി പന്തളം പോലീസ്
പന്തളം: രണ്ട് കൗമാരക്കാരുള്‍പ്പെടെ ആറു പേരടങ്ങുന്ന ‘ചുമടുതാങ്ങി തിരുട്ടുസംഘ’ത്… -
ചുട്ടിപ്പാറ സീപാസ് നഴ്സിങ് കോളജ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ ആത്മഹത്യ: പ്രിന്‍സിപ്പാളിനും അധ്യാപകനും സസ്പെന്ഷന്
പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് നഴ്സിങ് കോളജിലെ അവസാന വര്‍ഷ ബി.എസ്.സി നഴ്സിംഗ് വിദ്യാര്…
Load More In CRIME
Check Also
ശബരിമലയില്‍ ഇതുവരെ എത്തിയത് 41 ലക്ഷം തീര്‍ഥാടകര്‍: പ്രതിദിനം 90000ന് മുകളില്‍ ഭക്തര്‍ എത്തി
ശബരിമല: മണ്ഡല മകരവിളക്ക് സീസണില്‍ ഇതുവരെ ഏകദേശം 4090000 (നാല്‍പ്പത് ലക്ഷത്തി തൊണ്ണൂറായിരം)…