അടൂര്‍: വീടിന് മുന്നിലെ റോഡില്‍ ബഹളം കൂട്ടിയതും അസഭ്യം വിളിക്കുന്നതും ചോദ്യം ചെയ്ത പൊലീസുകാരനെയും സഹോദരനെയും മര്‍ദിച്ചതിന് പിന്നാലെ സംഘര്‍ഷം. റോഡിലെ അടി ആശുപത്രിയിലേക്കും വ്യാപിച്ചപ്പോള്‍ രാഷ്ട്രീയ മാനവും കൈവന്നു. ഒടുവില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പോലീസുകാരനടക്കം ഏഴു പേര്‍ പ്രതികളാണ്. ഇന്നലെ രാത്രി പത്തരയോടെ പെരിങ്ങിനാട് മലമേക്കരയിലാണ് സംഭവം. തൃേച്ചന്ദമംഗലം ഉത്സവം കഴിഞ്ഞ് മടങ്ങിയ സംഘമാണ് മലമേക്കരയില്‍ റോഡില്‍ ബഹളം ഉണ്ടാക്കിയത്.ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ
കെഎപി മൂന്നാം ബറ്റാലിയനിലെ പോലീസുകാരനായ ശരത്തും അനിയന്‍ ശ്യാമും അസഭ്യം വിളിക്കുന്നത് ചോദ്യം ചെയ്തു. ബഹളം വച്ചു കൊണ്ടിരുന്ന മുന്നംഗ സംഘവും ശരത്തും ശ്യാമും സുഹൃത്തുക്കളായ വിഷ്ണുദേവനും റജിയും അടിയായി.
പരുക്കേറ്റ ഇരുകൂട്ടരും അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ വച്ച് വിണ്ടും ഇവര്‍ തമ്മില്‍ അടി നടന്നു. ശരത്, അനിയന്‍ ശ്യാം കൂടെയുണ്ടായിരുന്ന വിഷ്ണു ദേവന്‍, റെജി എന്നിവര്‍ക്കും എതിര്‍പക്ഷത്ത് നിന്ന് പെരിങ്ങനാട് സ്വദേശി നിഖില്‍ സോമന്‍, മണക്കാല സ്വദേശികളായ സോഹിന്‍ സജി, ജിത്തു എന്നിവര്‍ക്കും പരിക്കു പറ്റി. എല്ലാവരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പിന്നാലെ ഇത് സിപിഎം-സിപിഐ സംഘട്ടനമായി വ്യാഖ്യാനിക്കപ്പെട്ടു. ശരത്തും കൂടെയുണ്ടായിരുന്നവരും സിപിഎം പ്രവര്‍ത്തകരും നിഖിലും കൂടെ ഉണ്ടായിരുന്നവരും സിപിഐ പ്രവര്‍ത്തകരും ആണെന്ന് പറയുന്നു. ടി ശരത് മുന്‍പ് അടൂര്‍ പോലീസ് സ്‌റ്റേഷനില്‍ ട്രാഫിക്കിലെ റൈറ്റര്‍ ആയിരുന്നു.
ഏഴു പേര്‍ക്കുമെതിരേ 308 ഇട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശരത് അടൂര്‍ ട്രാഫിക് സ്‌റ്റേഷനില്‍ റൈട്ടര്‍ ആയിരുന്നു. പിന്നീട് അടൂ കെഎപി മൂന്നാം ബറ്റാലിയനിലേക്ക് സ്ഥലം മാറ്റം വാങ്ങി പോയതാണ്.