പത്തനംതിട്ട കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെ നാടകീയ രംഗങ്ങള്‍: തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ച പൊലീസിന് യുവാക്കള്‍ കൊടുത്തത് കഞ്ചാവ്: ലാത്തിച്ചാര്‍ജില്‍ മുന്‍ എംഎല്‍എ കെ.സി. രാജഗോപാലിന് പരുക്ക്: പൊലീസും സിപിഎം പ്രവര്‍ത്തകരുമായി സംഘര്‍ഷം

0 second read
Comments Off on പത്തനംതിട്ട കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെ നാടകീയ രംഗങ്ങള്‍: തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ച പൊലീസിന് യുവാക്കള്‍ കൊടുത്തത് കഞ്ചാവ്: ലാത്തിച്ചാര്‍ജില്‍ മുന്‍ എംഎല്‍എ കെ.സി. രാജഗോപാലിന് പരുക്ക്: പൊലീസും സിപിഎം പ്രവര്‍ത്തകരുമായി സംഘര്‍ഷം
0

പത്തനംതിട്ട: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വന്ന രണ്ട് യുവാക്കളെ കഞ്ചാവുമായി പിടികൂടി. കള്ളവോട്ട് നടക്കാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന സുരക്ഷയൊരുക്കിയിരുന്ന പൊലീസുകാര്‍ തിരിച്ചറയല്‍ക ാര്‍ഡ് ചോദിച്ചപ്പോഴാണ് വോട്ടിംഗ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതി എടുത്തു കൊടുത്തത്. കൊടുമണ്‍, കുടമുട്ട് സ്വദേശികളായ കണ്ണന്‍ ഗണേഷ്, വിമല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു ഗ്രാമോളം കഞ്ചാവാണ് കൈവശമുണ്ടായിരുന്നത്. ഇതു കാരണം ഇവരെ ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണ്‍ പറഞ്ഞു.

പത്തനംതിട്ട കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെയാണ് സംഭവം.
കള്ളവോട്ട് എന്നാരോപിച്ച് രണ്ട് യുവാക്കളെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.തുടര്‍ന്ന് പോലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

നിലവില്‍ യുഡിഎഫ് ആണ് ബാങ്ക് ഭരിക്കുന്നത്. ഭരണം പിടിച്ചെടുക്കാന്‍ എല്‍ഡിഫ് അരയും തലയും മുറുക്കി രംഗത്തുണ്ട്. ഇരു വിഭാഗത്തില്‍ നിന്നും കള്ളവോട്ടുകള്‍ ധാരാളമായി ചെയ്യുന്നുണ്ട്. ഇരുകൂട്ടരും പരസ്പരം ബൂത്ത് പിടുത്തവും ആരോപിക്കുന്നു. പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ എട്ടിനാണ് വോട്ടെടുപ്പ് നടന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് കോന്നി ഡിവൈ.എസ്പി രാജപ്പന്‍ റാവുത്തറുടെ നേതൃത്വത്തില്‍ രാവിലെ ലാത്തിച്ചാര്‍ജും നടന്നു. മുന്‍ ആറന്മുള എംഎല്‍എ കെസി രാജഗോപാലിനും അടിയേറ്റു.

സിപിഎം പ്രവര്‍ത്തകരും പൊലീസുമായും സംഘര്‍ഷം നടന്നു. ഇതിനിടെയാണ് കെസി രാജഗോപാലിന് മര്‍ദനമേറ്റത്. അടികൊണ്ട മുന്‍ എംഎല്‍എ നിലം പതിച്ചു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

പതിനാറുകാരിയെ തമിഴ്‌നാട്ടിലെത്തിച്ച് ദിവസങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും

പത്തനംതിട്ട: പതിനാറുകാരിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം കൂടെ താമസിപ്പി…