ചേര്‍ത്തല നടുക്കി ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടല്‍: കൂട്ടയടിയും വെടിവയ്പും: രണ്ടു പേര്‍ക്ക് പരുക്ക്

0 second read
Comments Off on ചേര്‍ത്തല നടുക്കി ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടല്‍: കൂട്ടയടിയും വെടിവയ്പും: രണ്ടു പേര്‍ക്ക് പരുക്ക്
0

ആലപ്പുഴ: ചേര്‍ത്തല നടുക്കി ഗുണ്ടാസംഘങ്ങളുടെ കുടിപ്പക. വെടിവയ്പും അടിയും തിരിച്ചടിയുമായി ഇന്നലെ രാത്രി തുടങ്ങിയ അക്രമം ഇന്നു പുലര്‍ച്ചെ വരെ നീണ്ടു. രണ്ടു പേര്‍ക്ക് പരുക്ക്.

സുജിത്ത്, രഞ്ജിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. രഞ്ജിത്തിന് എയര്‍ ഗണില്‍ നിന്നും വെടിയേറ്റാണ് പരുക്കുണ്ടടായത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ചേര്‍ത്തലയില്‍ ആദ്യ ആക്രമണമുണ്ടായത്. തണ്ണീര്‍ മുക്കത്തും പുത്തനങ്ങാടിയിലും ഗുണ്ടാസംഘങ്ങള്‍ വീടുകള്‍ ആക്രമിച്ചു. ചേര്‍ത്തലയിലെ ഒരു ബാറിന് സമീപത്തുണ്ടായ ആക്രമണത്തിലാണ് സുജിത്തിന് പരുക്കേറ്റത്. ഇതിന് ശേഷം വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപത്തൂടെ ബൈക്കില്‍ പോവുകയായിരുന്ന രഞ്ജിത്ത് നേരെ എയര്‍ഗണ്‍ ആക്രമണം നടത്തുകയായിരുന്നു. വെടിയേറ്റ രഞ്ജിത്ത് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

പിന്നാലെ ഇന്ന് പുലര്‍ച്ചെയാണ് മൂന്ന് വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഗൃഹോപകരണങ്ങളും വാഹനങ്ങളും അടിച്ചുതകര്‍ത്തിട്ടുണ്ട്. പൊലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് അക്രമം അരങ്ങേറിയത്. ചേര്‍ത്തല വടക്കേ
കുരിശില്‍ അജിത്, പുത്തനങ്ങാടി പോട്ട ദീപു, തണ്ണീര്‍ മുക്കം മഠത്തില്‍ പ്രജീഷ് എന്നിവരുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഘം ചേര്‍ന്നെത്തി വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി ഗൃഹോപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.

ജനല്‍ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കാറും അടിച്ചു തകര്‍ത്തിട്ടുണ്ട്. മറ്റൊരു വീട്ടില്‍ രണ്ട് സ്‌കൂട്ടറുകളും പുറത്തുണ്ടായിരുന്നു. അതും അടിച്ചു തകര്‍ത്തിട്ടുണ്ട്. ഗുണ്ടാസംഘങ്ങളുടെ വിളയാട്ടമായിരുന്നു മേഖലയില്‍ കഴിഞ്ഞ ദിവസം നടന്നത്. പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …