ബൈക്ക് അപകടത്തില്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി മരിച്ചു

0 second read
Comments Off on ബൈക്ക് അപകടത്തില്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി മരിച്ചു
0

അടൂർ: തലയിലൂടെ വാഹനം കയറിയിറങ്ങി സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. അടൂർ മേലൂട് തടവിളയിൽ റെജിമോൻ്റേയും കെ.വത്സമ്മയുടെയും മകൻ ആർ. റെനിമോൻ(20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കെ.പി.റോഡിൽ പറക്കോട് ജങ്ഷനു സമീപം വച്ചായിരുന്നു അപകടം.

ഒരു ബസിൻ്റെ ചക്രം കയറിയിറങ്ങിയതായിട്ടാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ ഇത് ഏത് വാഹനത്തിൻ്റേതാണ് എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ശനിയാഴ്ച നടക്കുന്ന മൃതദേഹത്തിലെ ഇൻക്വസ്റ്റ് നടപടികൾക്കും ശാസ്ത്രീയ പരിശോധനകൾക്കും ശേഷമേ വാഹനം ഏതെന്ന് കണ്ടെത്താൻ സാധിക്കൂ. അടൂർ എസ്.എൻ.ഐ.ടി.യിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു റെനി മോൻ. ക്ലാസ് കഴിഞ്ഞ് തിരികെ അടൂരിലേക്ക് വരുമ്പോഴാണ് അപകടം.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…