അക്ഷരങ്ങള്‍ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിന് മിഴിവേകി കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യുവിന്റെ വര്‍ണ ചിത്രങ്ങള്‍

0 second read
Comments Off on അക്ഷരങ്ങള്‍ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിന് മിഴിവേകി കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യുവിന്റെ വര്‍ണ ചിത്രങ്ങള്‍
0

പത്തനംതിട്ട: സംസ്ഥാന സിലബസിലെ എല്‍.പി, യു.പി ക്ലാസുകളിലേക്കുള്ള പുതിയ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തുമ്പോള്‍ അതിലൊരു മലയാലപ്പുഴ ടച്ചുണ്ടാകും. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മലയാലപ്പുഴക്കാരനായ ഷാജി മാത്യു വരച്ച ചിത്രങ്ങളാണ് പുസ്തകങ്ങളിലുള്ളത്. മണ്ടൂസ്, ടിന്റുമോന്‍, പിണ്ടൂസ്, ശുപ്പന്‍ തുടങ്ങി നിരവധി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത് ഷാജി മാത്യുവാണ്. ഒന്ന്, മൂന്ന്, അഞ്ച് ക്ലാസുകളിലെ മലയാളം,ഇംഗ്ലീഷ്,ഗണിതം, സംസ്‌കൃതം പുസ്തകങ്ങളിലാണ് ഷാജി മാത്യു വരച്ചിട്ടുള്ളത്. കുട്ടികളുടെ വരയില്‍ ദീര്‍ഘകാലത്തെ പരിചയമുള്ള ഷാജി മാത്യുവിന്റെ കഴിവ് പ്രയോജനപ്പെടുത്തുവാന്‍ സംസ്ഥാന വിദ്യാഭ്യാസഗവേഷണ പരിശീലനസമിതി തീരുമാനിക്കുകയായിരുന്നു.

ഷാജിമാത്യുവിന്റെ ചിത്രങ്ങള്‍ മുമ്പും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രശസ്ത എഴുത്തുകാരന്‍ കെ ശ്രീകുമാറിന്റെ മഞ്ഞപ്പാവാട എന്ന പാഠത്തിനു വേണ്ടി വരച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രങ്ങള്‍ വരയ്ക്കുക മാത്രമല്ല അനുയോജ്യമായ നിറങ്ങള്‍ നല്‍കി പുസ്തകം മനോഹരമാക്കി. പുസ്തക രചയിതാക്കളുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയാണ് ഓരോ ചിത്രവും തയ്യാറാക്കിയിട്ടുള്ളത്. അക്കാദമിക്ക് കോ- ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോടും വേണ്ട നിര്‍ദ്ദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നു.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…