പാര്‍ട്ടി ചിഹ്‌നവും പതിപ്പിച്ച് ജീവിത എഴുന്നളളത്ത്: മതവികാരം വ്രണപ്പെടുത്തതിയതിനെതിരേ പൊലീസില്‍ പരാതി നല്‍കി ഓബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അരുണ്‍ പ്രകാശ്

0 second read
Comments Off on പാര്‍ട്ടി ചിഹ്‌നവും പതിപ്പിച്ച് ജീവിത എഴുന്നളളത്ത്: മതവികാരം വ്രണപ്പെടുത്തതിയതിനെതിരേ പൊലീസില്‍ പരാതി നല്‍കി ഓബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അരുണ്‍ പ്രകാശ്
0

ചെങ്ങന്നൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ ഹിന്ദുമതാചാരത്തിന്റെ ഭാഗമായ ജീവിത വികലമായി അവതരിപ്പിച്ചതിനെതിരേ പോലീസില്‍ പരാതി. തിരുവല്ല ബാറിലെ അഭിഭാഷകനും ഓ.ബി.സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. എ.വി. അരുണ്‍ പ്രകാശ് ആണ് ഡി.ജി.പി, ആലപ്പുഴ എസ്.പി, ചെങ്ങന്നൂര്‍ എസ്.എച്ച്.ഓ എന്നിവര്‍ക്ക് പരാതി നല്‍കിയത്. ഹിന്ദുമത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ ജാഥയുടെ ചെങ്ങന്നൂര്‍ നിയോജകമണ്ഡലം സംഘാടക സമിതി ചെയര്‍മാന്‍, ജനറല്‍ കണ്‍വീനര്‍, കൃത്രിമ ജീവിത തോളിലേറ്റി തുള്ളിയ കണ്ടാലറിയാവുന്ന രണ്ടു പേര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് പരാതി.

തിങ്കളാഴ്ച വൈകിട്ട് നാലിന് ചെങ്ങന്നൂര്‍ ബിസിനസ് ഇന്ത്യാ ഗ്രൗണ്ടില്‍ നടന്ന എം.വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥാ സ്വീകരണ ചടങ്ങിനിടെയാണ് ജീവിതയെ അവഹേളിച്ചത്. ക്ഷേത്രവിശ്വാസികളുടെ ആചാരമായ ജീവിത അതേ രീതിയില്‍ ഉണ്ടാക്കി അതില്‍ സി.പി.എമ്മിന്റെ ചിഹ്‌നമായ അരിവാള്‍ ചുറ്റിക നക്ഷത്രം പതിപ്പിച്ചതിന് ശേഷം രണ്ടു പേര്‍ ചേര്‍ന്ന് തോളിലെടുത്ത് ക്ഷേത്രങ്ങളില്‍ ജീവിത എഴുന്നള്ളിക്കുമ്പോഴുള്ള അതേ ചെണ്ടവാദ്യങ്ങള്‍ ഉപയോഗിച്ച് തുള്ളുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് കണ്ട് ലക്ഷക്കണക്കിന് ഹിന്ദുമത വിശ്വാസികള്‍ക്ക് മനോവേദനയും വിഷമവും ഉണ്ടായിട്ടുണ്ട്. ദേവീഭക്തനായ തന്റെ മതവികാരം വ്രണപ്പെട്ടുവെന്നും അരുണ്‍ പരാതിയില്‍ പറയുന്നു. സി.പി.എം മുന്‍പ് ഇതേ രീതിയില്‍ ശ്രീനാരായണ ഗുരുദേവനെ അവഹേളിക്കുന്ന തരത്തിലുള്ള നിശ്ചല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ പരാതി പോലീസ് അവഗണിച്ചാല്‍ കോടതിയെ സമീപിക്കുമെന്ന് അരുണ്‍ പ്രകാശ് പറഞ്ഞു.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …