
മൂലമറ്റം: അറക്കുളത്ത് ചാരായം വാറ്റാനുള്ള കോടയുമായി കോണ്‍ഗ്രസ് പ്രാദേശിക നേതാവ് എക്‌സൈസ് പിടിയിലായി. അറക്കുളം കരിപ്പലങ്ങാട് അയ്യകാട് താമസിക്കുന്ന അഞ്ചാനിക്കല്‍ സാജു ജോര്‍ജാണ് (61) അറസ്റ്റിലായത്.
കോണ്‍ഗ്രസിന്റെ മുന്‍ അറക്കുളം മണ്ഡലം പ്രസിഡന്റും മുന്‍ പഞ്ചായത്തംഗവുമായിരുന്നു സാജു. കാവുംപടിക്കടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 120 ലിറ്റര്‍ കോടയുമായിട്ടാണ് ഇയാള്‍ പിടിയിലായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മൂലമറ്റം എക്‌സൈസ് റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്പക്ടര്‍ കെ.വി. വിജയകുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അംബു, ചാള്‍സ് എഡ്വിന്‍, ടിറ്റോ മോന്‍ ചെറിയാന്‍, പ്രിവന്റീവ് ഓഫീസര്‍( ഗ്രേഡ്)മാരായ പി.ആര്‍. അനുരാജ്, രാജേഷ്, കെ.കെ. സജീവ്, നിസാര്‍ വി.കെ, കുഞ്ഞുമുഹമ്മദ് ടി.കെ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ബിന്ദു എം.ടി, എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.