കര്‍ണാടകയില്‍ കോണ്‍ഗ്രസിന് 122 സീറ്റ് വരെ കിട്ടും: അധികാരത്തില്‍ തിരിച്ചു വരും: ബിജെപി 83 ല്‍ ഒതുങ്ങും: ലോക് പോള്‍ സര്‍വേ ഫലം

2 second read
Comments Off on കര്‍ണാടകയില്‍ കോണ്‍ഗ്രസിന് 122 സീറ്റ് വരെ കിട്ടും: അധികാരത്തില്‍ തിരിച്ചു വരും: ബിജെപി 83 ല്‍ ഒതുങ്ങും: ലോക് പോള്‍ സര്‍വേ ഫലം
0

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരുമെന്ന് സ്വകാര്യ ഏജന്‍സിയുടെ സര്‍വേ. നിയമസഭ തെരഞ്ഞെടുപ്പില്‍ 116-122 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് ലോക് പോള്‍ സര്‍വേ ഫലം.

ബി.ജെ.പിക്ക് 77-83 സീറ്റും ജനതാദള്‍എസിന് 21-27 സീറ്റും മറ്റു പാര്‍ട്ടികള്‍ക്ക് നാല് സീറ്റ് വരെയും ലഭിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. കര്‍ണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളില്‍നിന്നായി 45,000 വോട്ടര്‍മാരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയതെന്ന് ലോക്‌പോള്‍ അറിയിച്ചു.

കോണ്‍ഗ്രസ് 3942 ശതമാനംവരെ വോട്ട് നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 3336 ശതമാനവും ജനതാദള്‍എസ് 1518 ശതമാനവും മറ്റുള്ളവര്‍ 69 ശതമാനവും വോട്ട് നേടും. അഴിമതി ആരോപണങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് ലോക് പോളിലെ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ പറയുന്നു.

Load More Related Articles
Load More By chandni krishna
Load More In NATIONAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …