നിര്‍മാണ സാമഗ്രി തലയില്‍ വീണ് തൊഴിലാളിക്ക് പരുക്ക്: നിര്‍മാണ കമ്പനി 1.10 ലക്ഷം ദിര്‍ഹം നല്‍കാന്‍ കോടതി ഉത്തരവ്

0 second read
Comments Off on നിര്‍മാണ സാമഗ്രി തലയില്‍ വീണ് തൊഴിലാളിക്ക് പരുക്ക്: നിര്‍മാണ കമ്പനി 1.10 ലക്ഷം ദിര്‍ഹം നല്‍കാന്‍ കോടതി ഉത്തരവ്
0

അബുദബി: കെട്ടിട നിര്‍മാണ ജോലിക്കിടെ പരുക്കേറ്റ തൊഴിലാളിക്ക് 1,10,000 ദിര്‍ഹം നഷ്ടപരിഹാരം. തലയില്‍ നിര്‍മാണ സാമഗ്രി വീണാണ് തൊഴിലാളിക്ക് പരുക്കേറ്റത്. ആഴ്ചകളോളം ചികിത്സയില്‍ കഴിയേണ്ടി വന്നു.

തൊഴിലാളിക്ക് പരുക്കേല്‍ക്കാന്‍ കാരണം വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തി നല്‍കാത്തതാണെന്ന് കണ്ടെത്തിയ ക്രിമിനല്‍ കോടതി കമ്പനിക്ക് 10,000 ദിര്‍ഹം പിഴ വിധിച്ചിരുന്നു. തുടര്‍ന്ന് കമ്പനിക്കെതിരെ തൊഴിലാളി സിവില്‍ കേസ് ഫയല്‍ ചെയ്യുകയും 1,70,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. കേസ് പരിഗണിച്ച കോടതി കമ്പനിയോട് 1.1 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു. കമ്പനി ഇതിനെതിരെ അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും കീഴ്‌കോടതി വിധി ശരി
വയ്ക്കുകയായിരുന്നു.

Load More Related Articles
Load More By chandni krishna
Load More In GULF
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …