മരിച്ചയാളുടെ നഷ്ടപരിഹാരത്തുകയില്‍ നിന്ന് ഒരു തവണത്തെ പ്രീമിയം ഈടാക്കിയത് ടാറ്റ എഐജി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി തിരിച്ചു നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്

0 second read
0
0

പത്തനംതിട്ട: സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഇന്‍ഷുറന്‍സ് കമ്പനി 52,310 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു. നന്നുവക്കാട് ജീസസ് നഗര്‍ മേലേക്കൂറ്റ് പി.കെ. ജേക്കബ് നല്‍കിയ ഹര്‍ജി അനുവദിച്ചു കൊണ്ട് ടാറ്റ എഐജി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി പത്തനംതിട്ട മാനേജര്‍ക്ക് എതിരേയാണ് ഉത്തരവ്. ജേക്കബിന്റെ ഭാര്യ മിനി മരണമടഞ്ഞതിനെ തുടര്‍ന്ന് കമ്പനി നല്‍കിയ നഷ്ടപരിഹാരത്തില്‍ നിന്ന് ഒരു തവണത്തെ പ്രീമിയം തുകയായ 44,851 രൂപ കുറവു ചെയ്തുവെന്ന് കാട്ടിയാണ് ജേക്കബ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.

2020 ഡിസംബര്‍ 14 ന് രാവിലെ ആറരയോടെയാണ് മിനി മരിച്ചത്. അതേ ദിവസം തന്നെയായിരുന്നു ഇന്‍ഷുറന്‍സ് പോളിസി പുതുക്കേണ്ട കാലാവധി തുടങ്ങിയതും. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനി നഷ്ടപരിഹാരത്തുകയില്‍ നിന്ന് ഒരു പ്രീമിയത്തിന്റെ പണം കുറവു ചെയ്തതെന്ന് ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തി മരിച്ചാല്‍ പോളിസി തുകയുടെ പത്തിരട്ടിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അതിന്‍ പ്രകാരം 4,48,510 രൂപ ലഭിക്കണമെന്നായിരുന്നു ജേക്കബിന്റെ വാദം. യഥാര്‍ഥ പോളിസി പ്രീമിയം 43,280 രൂപയാണെന്നും 1080 രൂപ ജി.എസ്.ടി ഒഴിവാക്കി 3,88,490 രൂപ നഷ്ടപരിഹാരം നല്‍കിയെന്നും കമ്പനി അവകാശപ്പെട്ടു. എന്നാല്‍, പോളിസി ഉടമ മരിച്ചതിന്റെ പേരില്‍ നഷ്ടപരിഹാരത്തുകയില്‍ നിന്ന് ഒരു തവണത്തെ പ്രീമിയം ഈടാക്കാന്‍ സാധിക്കില്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. പോളിസി അടയ്ക്കാന്‍ 30 ദിവസത്തെ ഗ്രേസ് പീരീഡ് ഉണ്ട്.

ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാള്‍ ജീവിച്ചിരുന്നെങ്കില്‍ ആ സമയത്ത് പ്രീമിയം അടയ്ക്കുമായിരുന്നു. ആ നിലയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രവൃത്തിയ്ക്ക് യാതൊരു നീതീകരണവുമില്ലെന്നും സേവനത്തില്‍ വീഴ്ചയുണ്ടായെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. ജി.എസ്.ടി ഒഴിച്ചുള്ള ഒരു തവണത്തെ പ്രീമിയം തുകയായ 44310 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും കോടതി ചെലവിനത്തില്‍ 3000 രൂപയും ചേര്‍ത്ത് 52310 രൂപ 30 ദിവസത്തിനകം ഹര്‍ജിക്കാരനായ പി.കെ. ജേക്കബിന് നല്‍കാന്‍ കമ്മിഷന്‍ പ്രസിഡന്റ് ജോര്‍ജ് ബേബി, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ഉത്തരവിട്ടു.

Load More Related Articles
Load More By Veena
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…