അയിരൂരില്‍ ഫര്‍ണിച്ചറുകളുമായി വന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു: ഫയര്‍ ഫോഴ്‌സ് എത്തി അണച്ചു: ഒഴിവായത് വന്‍ ദുരന്തം

0 second read
Comments Off on അയിരൂരില്‍ ഫര്‍ണിച്ചറുകളുമായി വന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു: ഫയര്‍ ഫോഴ്‌സ് എത്തി അണച്ചു: ഒഴിവായത് വന്‍ ദുരന്തം
0

കോഴഞ്ചേരി: അയിരൂരില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപം ഹരിയാനയില്‍ നിന്നും ഫര്‍ണിച്ചറുകളുമായി വന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു. വിവരമറിഞ്ഞ ഉടന്‍ തന്നെ റാന്നിയില്‍ നിന്നുള്ള രണ്ടു ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങള്‍ ഒഴിവായി. വാഹനത്തില്‍ ഉണ്ടായിരുന്ന അഞ്ചു പേരും സുരക്ഷിതരാണ്.

ഈ വഴിയിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. പോലീസും ഫയര്‍ഫോഴ്‌സും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രമോദ് നാരായണന്‍ എംഎല്‍എയും സ്ഥലത്ത് വന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …