ഫയര്‍ ഫോഴ്‌സ് ജീവനക്കാരുടെ യുട്യൂബ് കലാപരിപാടി വേണ്ടെന്ന് ഡയറക്ടര്‍ ജനറലിന്റെ ഉത്തരവ്: ജീവനക്കാര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനം

0 second read
Comments Off on ഫയര്‍ ഫോഴ്‌സ് ജീവനക്കാരുടെ യുട്യൂബ് കലാപരിപാടി വേണ്ടെന്ന് ഡയറക്ടര്‍ ജനറലിന്റെ ഉത്തരവ്: ജീവനക്കാര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനം
0

പത്തനംതിട്ട: ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെ യൂട്യൂബ് കലാപരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസസ് ഡയറക്ടര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ആയതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്റര്‍ നെറ്റിലോ സോഷ്യല്‍ മീഡിയയിലോ ഒരു വീഡിയോ/ലേഖനം പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യു ട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകള്‍ ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വ്യക്തികള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്ന പക്ഷം വീഡിയോ അപ്‌ലോഡ് ചെയ്യുന്ന ജീവനക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകുന്നതാണ്.

ആയത് 1960 ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കാവുന്നതാണെന്നും ആയതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യു ട്യൂബ് ചാനല്‍ തുടങ്ങുന്നതിനുള്ള അനുമതി നല്‍കുന്നതിന് നിലവില്‍ ചട്ടപ്രകാരം സാധിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. എല്ലാ റീജണല്‍ ഫയര്‍ ഓഫീസര്‍മാര്‍ക്കും ഇത് സംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ 15 ന് അയച്ചിട്ടുണ്ട്.

Load More Related Articles
Load More By chandni krishna
Load More In NEWS PLUS
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …