മുംബൈ: നടി ലൈലാ ഖാനെയും കുടുംബത്തിലെ അഞ്ചു പേരെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന്‍ പര്‍വേസ് ടക് കുറ്റക്കാരനെന്ന് കോടതി. കേസില്‍ 14ന് വിധി പറയും. ലൈലയുടെ അമ്മ സെലീനയുടെ മൂന്നാമത്തെ ഭര്‍ത്താവാണ് പര്‍വേസ് ടക്. സ്വത്തുക്കളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണു പൊലീസ് കണ്ടെത്തല്‍. പര്‍വേസ് ആദ്യം സെലീനയെയും പിന്നീട് ലൈലയെയും സഹോദരങ്ങളെയും കൊലപ്പെടുത്തുകയായിരുന്നു.
പര്‍വേസ് ആണ് അവസാനം ഇവരെ കണ്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇയാളെ കശ്മീരില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്‌തോടെ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് 2012ല്‍ നടിയുടെ ഇഗത്പുരിയിലെ ഫാം ഹൗസില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. 40 സാക്ഷികളെയാണ് വിസ്തരിച്ചത്. 2011ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.