അടൂര്‍: ഇടിമിന്നലേറ്റ് ക്ഷീരകര്‍ഷകന്റ നാല് കറവ പശുക്കള്‍ ചത്തു. മിന്നല്‍ വേഗത്തില്‍ ധനസഹായമെത്തിച്ച് ക്ഷീരസംഘത്തിന്റെ സാന്ത്വനം.
ബുധനാഴ്ച രാത്രി എട്ടു മണിയോടെയുണ്ടായ ഇടിമിന്നല്‍ ഏറത്ത് പുതുശ്ശേരിഭാഗം മരങ്ങാട്ട് പുത്തന്‍വീട്ടില്‍ മാത്യുവിന്റെ നാല് കറവ പശുക്കളെയാണ് അപഹരിച്ചത്.
ഇതോടെ ഈ കുടുംബത്തിന്റെ വരുമാനമാര്‍ഗമാണ് തകര്‍ന്നത്. ദിനംപ്രതി 20 ലിറ്ററിലധികം പാല്‍ ലഭ്യമാക്കിയ രണ്ട് കറവ പശുക്കളും എട്ടു മാസം ഗര്‍ഭിണിയായ മറ്റ് രണ്ട് പശുക്കളുമാണ് ചത്തത്. കറവയുണ്ടായിരുന്നു. രണ്ട് പശുക്കളില്‍ നിന്നും ദിനംപ്രതി 20 ലിറ്ററിലധികം പാലാണ് ലദിച്ചിരുന്നത്. തീറ്റയും നല്‍കി തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കളാണ് ചത്തത്. മാത്യൂവിന്റെയും ഭാര്യ ലാലിയുടെയും ഏക വരുമാനമാര്‍ഗം പശുക്കളുടെ ആദായമായിരുന്നു.
ഇത് ഒറ്റയടിക്ക് നിലച്ചതോടെ കുടുംബം ദുരിതത്തിലായി. ഏറത്ത് വെറ്റിനറി സര്‍ജന്‍ ഡോ. അനിത മേല്‍ നടപടി സ്വീകരിച്ചു.പുതുശ്ശേരി ഭാഗം ക്ഷീരോല്പ്പാദക സഹകരണ സംഘം അടിയന്തര ധനസഹായം സംഘം പ്രസിഡന്റ് ടി.ഡി. സജി കുടുംബത്തിന് കൈമാറി. ഇടിമിന്നലില്‍ വീടിനും നാശമുണ്ടായി. വീടിന്റെ ഇലക്ര്ടിക് വയറിങ് എല്ലാം കത്തിപ്പോയി. വരുമാനമാര്‍ഗമായി കണ്ടെത്തിയ പശുവളര്‍ത്തല്‍ ഒരു നിമിഷം കൊണ്ട് ഇല്ലാതായ ദുഃഖത്തില്‍ വീര്‍പ്പുമുട്ടുകയാണ് മാത്യുവും ലാലിയും.