ചട്ടപ്രകാരം അവധിയെടുത്ത് വിനോദയാത്ര പോയവരെ പിടിക്കാന്‍ വന്ന എംഎല്‍എ ഇപ്പോഴെവിടെ? എന്‍ജിഓ യൂണിയന്‍ സമ്മേളനത്തിന് പോകാന്‍ ഒപ്പിട്ട് മുങ്ങിയ ജീവനക്കാരെ കാട്ടി ചോദ്യം ഉയരുന്നു: പണി കൊടുത്തത് ജോയിന്റ് കൗണ്‍സിലുകാരെന്ന് സംശയം

0 second read
Comments Off on ചട്ടപ്രകാരം അവധിയെടുത്ത് വിനോദയാത്ര പോയവരെ പിടിക്കാന്‍ വന്ന എംഎല്‍എ ഇപ്പോഴെവിടെ? എന്‍ജിഓ യൂണിയന്‍ സമ്മേളനത്തിന് പോകാന്‍ ഒപ്പിട്ട് മുങ്ങിയ ജീവനക്കാരെ കാട്ടി ചോദ്യം ഉയരുന്നു: പണി കൊടുത്തത് ജോയിന്റ് കൗണ്‍സിലുകാരെന്ന് സംശയം
0

അജോ കുറ്റിക്കന്‍

കോന്നി: താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ ഉല്ലാസയാത്രയ്ക്ക് പോയ സംഭവം വിവാദമാക്കിയ ജനീഷ്‌കുമാര്‍ എംഎല്‍എയ്ക്ക് രഹസ്യമായി കൊട്ടുകൊടുത്ത് സിപി.ഐ. സിപിഎം അനുകൂല സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയന്റെ ഏരിയാ സമ്മേളനത്തിന് ജീവനക്കാര്‍ അവധിയെടുക്കാതെ മുങ്ങിയത് ഉയര്‍ത്തി കാട്ടി ജിനീഷ് കുമാറിനെ കടന്നാക്രമിക്കാനാണ് സിപിഐയും സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും അണിയറ നീക്കം തുടങ്ങിയത്.

സി.പി.ഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ മുഖ്യ നേതൃത്വത്തിലാണ് കഴിഞ്ഞ 10 ന് തഹസീല്‍ദാരടക്കമുള്ള ജീവനക്കാര്‍ മൂന്നാറിലേക്ക് വിനോദയാത്രയ്ക്കായി പുറപ്പെട്ടത്. എന്നാല്‍ വിവരമറിഞ്ഞ സ്ഥലത്ത് എത്തിയ ജിനീഷ് കുമാര്‍ വിഷയം ആളിക്കത്തിക്കുകയായിരുന്നുവെന്നാണ് സിപിഐ ജില്ലാ നേതൃത്വത്തത്തിന്റെയും ജീവനക്കാരുടെയും ആരോപണം.വിനോദയാത്ര വിവാദമായതോടെ എംഎല്‍എയ്‌ക്കെതിരെ സിപിഐ ജില്ലാ നേതൃത്വവും രംഗത്ത് വന്നിരുന്നു.

തങ്ങള്‍ ഭരിക്കുന്ന വകുപ്പിനെ അപമാനിക്കുന്നതിന് വേണ്ടി എംഎല്‍എ കരുതിക്കൂട്ടി ശ്രമിച്ചതാണെന്നായിരുന്നു സിപിഐയുടെ ആരോപണം.എംഎല്‍എയുടെ നിലപാടിനെതിരെ സപിഐ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നതോടെ സിപിഎം നേതാക്കള്‍ എംഎല്‍എയ്ക്കു പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇതോടെ പ്രതിരോധത്തിലായ സിപിഐ കിട്ടുന്ന അവസരത്തില്‍ സിപിഎമ്മിനിട്ട് കൊട്ട് കൊടുക്കാനായി കാത്തിരിക്കുമ്പോഴാണ് സിപിഎം അനുകൂല സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയന്റെ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, പൊതുമരാമത്ത് ഓഫീസുകള്‍, കലക്ടറേറ്റ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ കൂട്ടമായി സമ്മേളനത്തില്‍ പങ്കെടുത്തത്.ഇതും വിവാദമായി.ഇതിന് പിന്നില്‍ ജോയിന്റ് കൗണ്‍സിലാണെ സംശയത്തിലാണ് പങ്കുണ്ടെന്നാണ് എന്‍.ജി ഒ യൂണിന്‍ നേതാക്കള്‍.

കഴിഞ്ഞ ദിവസങ്ങളിലാണ് എന്‍.ജി.ഒ യൂണിയന്റെ തിരുവല്ല, പത്തനംതിട്ട ഏരിയാ സമ്മേളനങ്ങള്‍ നടന്നത്. സമ്മേളനങ്ങളില്‍ പരമാവധി പങ്കാളിത്തമുണ്ടാകണമെന്ന നേതാക്കളുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ കൂട്ടത്തോടെ പോയതെന്നാണ് വിവരം.സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഓഫീസില്‍ എത്തി ഹാജര്‍ രേഖപ്പെടുത്തിയ ശേഷമാണ് സമ്മേളനങ്ങളില്‍ പങ്കെടുത്തതെന്നാണ് അറിയുന്നത്.

പ്രധാന ഓഫീസുകളില്‍ ജീവനക്കാര്‍ ഇല്ലാതെ കസേരകള്‍ ഉച്ചവരെ ഒഴിഞ്ഞു കിടന്നിരുന്നു.വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയ പൊതുജനം വലഞ്ഞുവെങ്കിലും പാവപ്പെട്ടവരുടെ പട തലവനായ എംഎല്‍എ ഇടപെടാത്തത് ഇരട്ടത്താപ്പാണെന്ന പോസ്റ്ററുകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.അതേസമയം ജീവനക്കാര്‍ കൂട്ടത്തോടെ ഓഫീസ് വിട്ട് സമ്മേളനങ്ങള്‍ക്ക് പോയ സംഭവത്തില്‍ പിന്നീട് പ്രതികരിക്കാമെന്ന് എന്‍ജിഒ യൂണിയന്‍ ഭാരവാഹികളുടെ നിലപാട്.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …