സിപിഎം ജില്ലാ സമ്മേളനം കോന്നിയില്‍ നാളെ വൈകിട്ട് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി

0 second read
Comments Off on സിപിഎം ജില്ലാ സമ്മേളനം കോന്നിയില്‍ നാളെ വൈകിട്ട് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി
0

കോന്നി: നാഴെ വൈകിട്ട് മൂന്നു മുതല്‍ ആറു വരെ ടൗണിലും പരിസരങ്ങളിലും ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് വലിയ തോതില്‍ വാഹനത്തിരക്കിനുള്ള സാധ്യത പരിഗണിച്ചാണ് ക്രമീകരണം പോലീസ് ഏര്‍പ്പെടുത്തിയത്. മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട
തുറക്കുന്നതിനാല്‍ അയ്യപ്പഭക്തരുടെ വാഹനങ്ങളും അധികരിക്കും. ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ താഴെ പറയും പ്രകാരം സഞ്ചരിക്കേണ്ടതാണ്. പത്തനംതിട്ട നിന്നും പുനലൂര്‍ ഭാഗത്തേക്ക് പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതവഴി പോകുന്ന വാഹനങ്ങള്‍ മല്ലശ്ശേരി മുക്ക് ജങ്ഷനില്‍ നിന്നും തിരിഞ്ഞ് പൂങ്കാവ് വകയാര്‍ വഴി പോകണം. പുനലൂര്‍ ഭാഗത്ത് നിന്നും പത്തനംതിട്ടയ്ക്ക് വരുന്ന വാഹനങ്ങള്‍ വകയാര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പൂങ്കാവ് മല്ലശ്ശേരി മുക്കുവഴി പത്തനംതിട്ടയ്ക്ക് പോകണം.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…