അഴിമതി ചൂണ്ടിക്കാട്ടിയുള്ള വെല്ലുവിളിക്ക് ആശയപരമായ മറുപടിയില്ല: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച് സിപിഎം ലോക്കല്‍ സെക്രട്ടറി: മര്‍ദനമേറ്റവനെതിരേ കേസ് എടുത്ത് പോലീസിന്റെ മാതൃക!

0 second read
Comments Off on അഴിമതി ചൂണ്ടിക്കാട്ടിയുള്ള വെല്ലുവിളിക്ക് ആശയപരമായ മറുപടിയില്ല: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച് സിപിഎം ലോക്കല്‍ സെക്രട്ടറി: മര്‍ദനമേറ്റവനെതിരേ കേസ് എടുത്ത് പോലീസിന്റെ മാതൃക!
0

മല്ലപ്പള്ളി: മര്‍ദിച്ചത് സിപിഎം ലോക്കല്‍ സെക്രട്ടറി. മര്‍ദനമേറ്റത് യൂത്ത് കോണ്‍ഗ്രസ് നേതാവിന്. തെളിവായത് ചാനല്‍ പ്രവര്‍ത്തകര്‍ എടുത്ത വീഡിയോ. അവസാനം പോലീസ് കേസ് വന്നത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ. കുന്നന്താനത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. സിപിഎം കുന്നന്താനം ലോക്കല്‍ സെക്രട്ടറിയാണ് ചാനല്‍ പ്രവര്‍ത്തകരുടെ കാമറയ്ക്ക് മുന്നില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് അരുണ്‍ ബാബുവിനെ മര്‍ദിച്ചത്.

കഴിഞ്ഞ 26 ന് കുന്നന്താനത്ത് നടന്ന പൊതുയോഗത്തില്‍ കെ- റെയില്‍ വിരുദ്ധ സമര സമിതിയുടെ നേതാവ് കൂടിയായ അരുണ്‍ ബാബു പാലയ്ക്കാത്തകിടി സെന്റ് മേരീസ് സ്‌കൂളിലെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതികള്‍ പുറത്തു വിട്ടിരുന്നു. സുബിന്റെ പേര് പറഞ്ഞാണ് വിമര്‍ശിച്ചത്. അഴിമതിക്കഥകള്‍ അക്കമിട്ട് നിരത്തിയുള്ള പ്രസംഗത്തിനൊടുവില്‍ സുബിന് ധൈര്യമുണ്ടെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കാന്‍ വെല്ലുവിളിച്ചിരുന്നു. തെളിവുകള്‍ മുഴുവനും നിരത്തി നേരിടാന്‍ താന്‍ തയാറാണെന്ന് പറയുകയും ചെയ്തു.

സകൂളിലെ അഴിമതി സംബന്ധിച്ച വാര്‍ത്ത ചെയ്യുന്നതിനായി ഇന്നലെ വൈകിട്ട് ചാനല്‍ വാര്‍ത്താ സംഘം കുന്നന്താനത്ത് എത്തിയിരുന്നു. പാലക്കാത്തകിടി സ്‌കൂളിന് മുന്നില്‍ നിന്ന് ചാനലിന് ബൈറ്റ് കൊടുക്കുകയായിരുന്നു അരുണ്‍ ബാബു. ഈ സമയത്ത് സ്‌കൂള്‍ കോമ്പൗണ്ടില്‍ നില്‍ക്കുകയായിരുന്ന സുബിന്‍ മതില്‍ ചാടിക്കടന്ന് വന്ന് അരുണ്‍ ബാബുവിനെ മര്‍ദിക്കുകയായിരുന്നു. കണ്ടു നിന്നവര്‍ പിടിച്ചു മാറ്റി. ഈ ദൃശ്യങ്ങള്‍ ചാനല്‍ കാമാറാമാന്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. അരുണ്‍ബാബു കീഴ്‌വായ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കി.

അപകടം മണത്ത സുബിന്‍ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റാവുകയും അരുണ്‍ബാബുവിന്റെ മര്‍ദനമേറ്റ് തലയ്ക്ക് പരുക്കുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു. അരുണ്‍ബാബുവിന്റെ തെളിവുകളോട് കൂടിയ പരാതി മാറ്റി വച്ച പോലീസ് സുബിന്റെ പരാതി പ്രകാരം 307 വകുപ്പിട്ട് കേസെടുക്കുകയായിരുന്നു. എന്നാല്‍, ചാനലുകള്‍ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത നല്‍കിയതോടെ പോലീസും സിപിഎമ്മും വെട്ടിലായി. അരുണ്‍ സുബിനെ ഒന്നും ചെയ്തിട്ടില്ലെന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരിക്കേ പോലീസ് കേസ് എടുത്ത നടപടി സിപിഎമ്മിലടക്കം പ്രതിഷേധത്തിന് കാരണമായി.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …