പാർട്ടി ഓഫീസിൽ മിശ്രവിവാഹം:സി.പി.എം ഓഫീസ് അടിച്ചു തകർത്തു

0 second read
Comments Off on പാർട്ടി ഓഫീസിൽ മിശ്രവിവാഹം:സി.പി.എം ഓഫീസ് അടിച്ചു തകർത്തു
0

തിരുനെൽവേലി: സി പി എം ഓഫീസിൽ വ്യത്യസ്ത ജാതിയിലുള്ള യുവതിയും യുവാവും വിവാഹിതരായതിൽ  രോഷാകുലയായ വീട്ടമ്മ പാർട്ടി ഓഫീസ് അടിച്ചുതകർത്തു. കഴിഞ്ഞ ദിവസമാണ് സി പി എം ഓഫീസിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവും മറ്റൊരു ജാതിയിൽപ്പെട്ട യുവതിയും വിവാഹിതരായത്. ജാതി നിക്ഷേധിച്ച് ഇവർ വിവാഹം കഴിച്ചതിൽ പ്രകോപിതയായ സ്ത്രീയാണ് ഓഫീസ് അടിച്ചു തകർത്തത്.

തുടർന്ന് മിശ്ര വിവാഹിതയായ യുവതി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നല്കി. കേസിൽ വാദം കേൾക്കുന്നതിനായി ഹർജിക്കാരിയുടെ വിലാസത്തിലേക്ക് സമൻസ് അയച്ചുവെങ്കിലും ഈ വിലാസത്തിൽ ഇവരെ കണ്ടെത്തി സമൻസ് നല്കാനായിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

ഇതേത്തുടർന്ന് വിവാഹിതരായ ദമ്പതികൾ  വടപളനി പൊലീസ് സ്റ്റേഷനിൽ ഹാജരായി താമസ സ്ഥലത്തിൻ്റെയും ഭീഷണിപ്പെടുത്തുന്നവരുടെയും വിവരങ്ങൾ നൽകാൻ കോടതി നിർദ്ദേശിച്ചു.

Load More Related Articles
Load More By Veena
Load More In NATIONAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…