പത്തനംതിട്ട: സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനവിരോധത്തിന് കാരണമായെന്നും ഭരണവിരുദ്ധ വികാരം മനസ്സിലാക്കാനായില്ലെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. നേതാക്കളുടെ മക്കള്‍ കച്ചവടം നടത്തി പണം ഉണ്ടാക്കുന്നു എന്ന പ്രചാരണം അവമതിപ്പുണ്ടാക്കി. പെന്‍ഷന്‍ കുടിശ്ശിക ഒരു വിഭാഗത്തെ എതിരാക്കിയെന്നും വിമര്‍ശനമുണ്ട്.
നവകേരള സദനത്തിനായുള്ള ഉള്ള പണപ്പിരിവില്‍ വ്യക്തതയില്ലാത്തത് ക്ഷീണമായി മാറിയെന്നും വകുപ്പ് കൈകാര്യം ചെയ്യുന്നതിലും ജനങ്ങളോട് ഇടപെടുന്നതിലും മന്ത്രിമാര്‍ തികഞ്ഞ പരാജയമാണെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രി വിഎന്‍ വാസവന്‍, കേന്ദ്ര കമ്മിറ്റി അംഗം ടിഎം തോമസ് ഐസക്ക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലത്തെ നേതൃയോഗം. ഈ യോ ഗത്തിലാണ് വിമര്‍ശനമുണ്ടായത്.