പത്തനംതിട്ട: ഇലന്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ അഴിമതി നടക്കുന്നതായി ആരോപിച്ച് യു ഡി എഫ് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബാങ്കിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ഇലന്തൂര്‍ ആശുപത്രി ജങ്ഷന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ബാങ്കിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ മുന്‍ ഡി സി സി പ്രസിഡന്റ് പി മോഹന്‍രാജ് ഉത്ഘാടനം ചെയ്തു.
സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഇടത് മുന്നണി പ്രവര്‍ത്തകര്‍ക്ക് കൊള്ളയടിക്കാനുള്ള സ്ഥാപനങ്ങളാക്കി മാറ്റിയ അവസ്ഥയാണുള്ളതെന്ന് ഉത്ഘാടന പ്രസംഗത്തില്‍ മോഹന്‍രാജ് ആരോപിച്ചു. പാടശേഖരസമിതികള്‍ക്ക് വായ്പ്പയായി 35 ലക്ഷം രൂപ അനുവദിച്ചതിലും വന്‍ ക്രമക്കേടാണ് നടന്നിട്ടുള്ളത്. ബാങ്ക് വായ്പ്പ നല്‍കിയതായി പറയുന്നുണ്ടെങ്കിലും അംഗീകൃത പാടശേഖര സമിതികള്‍ ആരും വായ്പ്പ എടുത്തിട്ടില്ലെന്നും അന്നത്തെ ഭരണ സമിതിയും സെക്രട്ടറിയും ഈ തുകക്ക് ഉത്തരവാദികളാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ഇവിടെ പ്രസിഡന്റായിരുന്ന പി ആര്‍ പ്രദീപ് ആത്മഹത്യ ചെയ്ത ശേഷം ബിജു എന്ന ആളാണ് പ്രസിഡന്റായതെന്നും എന്നാല്‍ ഇദ്ദേഹവും രാജിവക്കുകയും ഇപ്പോള്‍ പ്രസിഡന്റ് ആരാണെന്ന് സഹകാരികള്‍ക്ക് പോലും അറിയാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും യു ഡി എഫ് പഞ്ചായത്ത് കണ്‍വീനര്‍ ജോണ്‍സ് യോഹന്നാന്‍ പറഞ്ഞു. വളം ഡിപ്പോയിലെ ജീവനക്കാരന്‍ 15 ലക്ഷത്തോളം രൂപ തിരിമറി നടത്തിയതോടെ വളം ഡിപ്പോയുടെ പ്രവര്‍ത്തനവും നിലച്ച അവസ്ഥയാണുളളതെന്നും ജോണ്‍സ് യോഹന്നാന്‍ ആരോപിച്ചു. യു ഡി എഫ് പഞ്ചായത്ത് കമ്മറ്റി ചെയര്‍മാന്‍ പി എം ജോണ്‍സന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ആര്‍ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം തോമസ് ജോസഫ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറീ മാത്യു സാം, ഡിസിസി ജനറല്‍ സെക്രട്ടറി എം എസ് സിജു, ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ ചെയര്‍മാന്‍ കെ ജി റജി, മണ്ഡലം പ്രസിസന്റ് കെ പി മുകുന്ദന്‍ ,യു.ഡി.എഫ്.മണ്ഡലം കണ്‍വീനര്‍ ജോണ്‍സ് യോഹന്നാല്‍,ബ്ലോക്ക് മെമ്പര്‍ അജി അലക്‌സ്,കേരളാ കോണ്‍ഗ്രസ് മണ്ഡലം ചെയര്‍മാന്‍ ബാബുക്കുട്ടന്‍,മൈനോറിറ്റി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റെജി വാര്യാപുരം ,വാര്‍ഡ് മെമ്പറന്‍മാരായ വിന്‍സണ്‍ ചിറക്കാല,ഇന്ദിരാ ദേവി ഇ.എ., ജയശ്രീ മനോജ്,മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സതീ ദേവി എന്നിവര്‍ പ്രസംഗിച്ചു.