ശബരിമലയില്‍ യുവതികള്‍:വ്യാജവീഡിയോ പ്രചാരണത്തിനെതിരേ പോലീസ് കേസെടുത്തു

0 second read
Comments Off on ശബരിമലയില്‍ യുവതികള്‍:വ്യാജവീഡിയോ പ്രചാരണത്തിനെതിരേ പോലീസ് കേസെടുത്തു
0

പത്തനംതിട്ട: ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി രണ്ട് യുവതികള്‍ എന്ന തരത്തിലുള്ള സെല്‍ഫി വീഡിയോ പ്രചരിപ്പിച്ചതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാജേഷ് എന്ന സാമൂഹിക മാധ്യമ അക്കൗണ്ടിനെതിരേ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ ജോബിന്‍ ജോര്‍ജാണ് സ്വമേധയാ കേസെടുത്തത്. ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പേജിലാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ശേഷം വീഡിയോ പ്രത്യക്ഷപ്പെട്ടത്.

സൈബര്‍ പോലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നടത്താറുള്ള നിരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഇരുമുടിക്കെട്ടുമായി യുവതികള്‍ പതിനെട്ടാം പടിക്ക് സമീപം നില്‍ക്കുന്നതായ സെല്‍ഫി വീഡിയോയാണ് ഇയാള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി. മതവികാരം വ്രണപ്പെടുത്തിയതിനും സമൂഹത്തില്‍ ലഹള സൃഷ്ടിക്കാന്‍ മനഃപൂര്‍വം ശ്രമിച്ചതിനും ബന്ധപ്പെട്ട വകുപ്പുകളും ഐ.ടി നിയമത്തിലെ വകുപ്പും ചേര്‍ത്താണ് കേസെടുത്തത്.

വീഡിയോ വ്യാജമായി നിര്‍മിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ യഥാര്‍ത്ഥ ദൃശ്യമെന്ന തരത്തില്‍ പ്രതി പ്രചരിപ്പിക്കുകയായിരുന്നെന്ന് അനേ്വഷണത്തില്‍ വ്യക്തമായി. സംഭവത്തെപ്പറ്റി വിശദമായ അനേ്വഷണം നടന്നു വരികയാണെന്നും നടപടി ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി വി. അജിത്ത് അറിയിച്ചു.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…