
ചെന്നൈ: തിരുനെല്‍വേലി ഈസ്റ്റ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെപികെ ജയകുമാര്‍ ധനസിങ്ങിന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി. ജയകുമാറിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നു. തിരുനെല്‍വേലി കോണ്‍ഗ്രസ് ഘടകത്തില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ട്. ലോക്‌സഭാ പ്രചാരണ ചെലവ് സംബന്ധിച്ച് ജില്ലയിലെ ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ജയകുമാറിന് തര്‍ക്കമുണ്ടെന്നു.
തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് ജയകുമാര്‍ തിരുനെല്‍വേലി എസ്പിക്ക് നല്‍കിയ പരാതി പ്രാധാന്യത്തോടെ പരിഗണിച്ചിരുന്നെങ്കില്‍ ജയകുമാറിനെ രക്ഷിക്കാമായിരുന്നു. ഭരണകക്ഷിയായായ ഡിഎംകെയുടെ സഖ്യ കക്ഷിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണം തമിഴ്‌നാട്ടിലെ ക്രമസമാധാന നില പ്രതിഫലിപ്പിക്കുന്നതാണ്.
പൊലിസിനെ പൂര്‍ണ്ണമായും ഡിഎംകെ നിയന്ത്രിക്കുന്നതിനാല്‍ സത്യം പുറത്തുവരില്ല. അതിനാല്‍ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ കൊലപാതകത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ കഴിയു വെന്ന് ബിജെപി വക്താവ് എ.എന്‍.എസ് പ്രസാദ് പറഞ്ഞു.