വൃദ്ധദമ്പതികളുടെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തി

0 second read
Comments Off on വൃദ്ധദമ്പതികളുടെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തി
0

പത്തനംതിട്ട: വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് തുറന്നു പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് വയോധിക ദമ്പതികളുടെ മൃതദേഹം. പെരുമ്പെട്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90), ഖുല്‍സു ബീവി (85) എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്.

ഒരാളുടെ മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. മറ്റൊന്നിന് ആഴ്ചകളുടെ പഴക്കമുള്ളതായി കരുതുന്നു. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി വാര്‍ഡ് മെമ്പര്‍ പൊലീസ് സ്‌റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹൈദ്രോസ് ആക്രിപെറുക്കി വിറ്റാണ് ജീവിക്കുന്നത്. ദമ്പതികള്‍ക്ക് മക്കള്‍ ഇല്ല.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…